തൃശൂർ ∙ ലോക പോളിയോ ദിനത്തിൽ, റോട്ടറി ക്ലബ്ബ് ഓഫ് തൃശൂരിൻ്റെ നേതൃത്വത്തിൽ പോളിയോ നിർമാർജന ബോധവൽക്കരണ സെമിനാർ, തൃശൂർ ഹോളി ഫാമിലി സ്കൂളിൽ സംഘടിപ്പിച്ചു. തൃശൂർ ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ടി.പി.
ശ്രീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടും കഴിഞ്ഞ 35 വർഷമായി പോളിയോ നിർമാർജ്ജനത്തിനായി റോട്ടറി ഇന്റർനാഷണൽ നടത്തി വരുന്ന പ്രവർത്തനങ്ങളെ കുറിച്ച്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ടി.പി. വിശദീകരിച്ചു.
പോളിയോ അതിജീവിതയായ, തൃശൂർ കളക്ട്രേറ്റിലെ സീനിയർ സൂപ്രണ്ട് പണ്ടു സിന്ധു, കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പാവനാ, ക്ലബ്ബ് സെക്രട്ടറി ജയന്തി നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

