തിരുവനന്തപുരം∙ ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പരിസരങ്ങളിൽ പടക്കം പൊട്ടിച്ചപ്പോൾ ഭയന്ന് വീട്ടിൽ നിന്ന് ഓടിപ്പോയ വളർത്തു നായക്കുട്ടിയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് മണ്ണമൂല, മേലത്തുമ്മേലെ താമസിക്കുന്ന റിജു കൃഷ്ണനും കുടുംബവും. തിരുവനന്തപുരത്തെ ഐടി ജീവനക്കാരനായ റിജുവിന്റെ പ്രിയപ്പെട്ട
നായക്കുട്ടിയെ നെട്ടയത്തെ ഒരു തട്ടുകടക്കാരനാണ് സംരക്ഷിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഇൗ വിഷയത്തിൽ വട്ടിയൂർക്കാവ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് റിജു കൃഷ്ണൻ പറയുന്നു.
‘ലൂണ’ ഓടിപ്പോയതിങ്ങനെ
2 വയസ്സുകാരിയായ ‘ലൂണ’ എന്ന വളർത്തു നായക്കുട്ടി സമീപത്തേ പടക്കത്തിന്റെ വലിയ ശബ്ദം കേട്ട് പേടിച്ച് വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഓടിപ്പോകുകയായിരുന്നു.
വീട്ടുകാർ ആദ്യം വിവരം അറിഞ്ഞില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ലൂണ ഓടിപ്പോയതായി മനസ്സിലായത്.
ലൂണ ഷിറ്റ്സു (Shih Tzu) എന്ന ഓമനത്തമുള്ള നായക്കുട്ടിയിനമാണ്. ചൈനീസ് രാജകുടുംബത്തിന്റെ പ്രിയപ്പെട്ട
ഇനമായിരുന്ന ഇതിന് ‘സിംഹ നായ’ എന്നും വിളിപ്പേരുണ്ട്. ശാന്ത സ്വഭാവവും സ്നേഹവും ഉള്ളവരാണ് ഈ ഇനം നായക്കുട്ടികൾ.
ഉടമകളുമായി വേഗം ഇണങ്ങുകയും ചെയ്യും.
തുടർന്ന് ഉടൻതന്നെ റിജു കൃഷ്ണൻ നായക്കുട്ടിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. റിജുവിന്റെ ഈ അന്വേഷണ യാത്രയിൽ സുഹൃത്തും ഡോക്ടറുമായ ജേക്കബ് അലക്സാണ്ടർ എല്ലാ സഹായങ്ങൾക്കും ഒപ്പമുണ്ടായിരുന്നു.
പ്രതീക്ഷയില്ലാതെ നൽകിയ പരാതിക്ക് പ്രോത്സാഹനം
ഒരു ചെറിയ നായക്കുട്ടിയെ കാണാതായ കേസിന് പൊലീസ് എന്ത് പ്രാധാന്യം കൊടുക്കാനാണ്? ആരും അത് നോക്കില്ല, എന്ന് പലരും ഉപദേശിച്ചെങ്കിലും ഒന്ന് ശ്രമിച്ചുനോക്കാം എന്ന രീതിയിൽ റിജു വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അവർ നായക്കുട്ടിയുടെ എല്ലാ വിവരങ്ങളും ചോദിച്ചറിയുകയും, കൃത്യമായ സഹായം ഉറപ്പുനൽകുകയും ചെയ്തു.
ലൂണയെ കണ്ടെത്തിയത് ഉദയൻ; നല്ല മനസ്സിന്റെ ഉടമ
പേടിച്ചോടിയ ലൂണ ഒടുവിൽ എത്തിച്ചേർന്നത് നെട്ടയത്ത് ‘കേദാരം തട്ടുകട’ നടത്തുന്ന ഉദയൻ എന്നയാളുടെ അടുത്താണ്.
റോഡിൽ അലഞ്ഞുതിരിയുകയായിരുന്ന നായക്കുട്ടിയെ ഉദയൻ ശ്രദ്ധിച്ചു.
വളർത്തു നായക്കുട്ടിയുടെ പ്രത്യേക പെരുമാറ്റ രീതികൾ കണ്ടപ്പോൾ ഇതാരോ ഓമനിച്ച് വളർത്തുന്ന നായക്കുട്ടിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഉടമയെ കണ്ടെത്തുക എന്ന നല്ല ചിന്തയോടെ അദ്ദേഹം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിട്ടും, ഉദയൻ കാണിച്ച ഈ സത്യസന്ധതയും നല്ല മനസ്സും അഭിനന്ദനാർഹമാണ്.
പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ അധികൃതർ പരാതിക്കാരനായ റിജു കൃഷ്ണനെ ഉടൻതന്നെ വിവരമറിയിക്കുകയും നായക്കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട
ലൂണയെ തിരികെ ഏൽപ്പിച്ച ഉദയൻ ഒരു പ്രതിഫലവും വാങ്ങാൻ കൂട്ടാക്കാതെ മടങ്ങുകയും ചെയ്തു.
പരാതി നൽകിയില്ലായിരുന്നെങ്കിൽ, റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ, നായക്കുട്ടിയെ തിരികെ കിട്ടാനും വഴിയില്ലായിരുന്നു, എന്ന് റിജു കൃഷ്ണൻ പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

