കോഴിക്കോട് ∙ പേരാമ്പ്രയിൽ തന്നെ ആക്രമിച്ച പൊലീസുകാരനെപ്പറ്റി പത്രസമ്മേളനത്തിൽ ഷാഫി പറമ്പിൽ എംപി വെളിപ്പെടുത്തിയത് വ്യക്തമായ ദൃശ്യങ്ങളുടെ പിന്തുണയോടെ. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഗ്രനേഡ് മുഖത്ത് വീണു പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകന്റെ ചിത്രവും ഉയർത്തിക്കാട്ടിയാണു ഷാഫി, ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
മൂക്കിന്റെ പാലം പോയാൽ എങ്ങനെ സംസാരിക്കാൻ സാധിക്കും, താടിയെടുക്കാതെ എങ്ങനെ ശസ്ത്രക്രിയ നടത്തും എന്നൊക്കെയാണു സിപിഎം നേതാക്കളുടെ പരിഹാസം. ഇ.പി.ജയരാജന്റെ വാദങ്ങളോടും അവർ ഇങ്ങനെ തന്നെയാകുമോ പ്രതികരിക്കുക ? ശസ്ത്രക്രിയയ്ക്കു മുൻപു താടിയും മീശയും വടിക്കണോ എന്ന് എകെജി സെന്ററിൽ നിന്നാണോ തീരുമാനിക്കുന്നത് ? ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, ആർഎംപി സെക്രട്ടറി എൻ.വേണു, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എന്നിവരും ഷാഫിക്കൊപ്പം ഉണ്ടായിരുന്നു.
ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യങ്ങൾ
∙ മാഫിയ ബന്ധത്തിന്റെ പേരിൽ സസ്പൻഡ് ചെയ്യപ്പെട്ട
ഉദ്യോഗസ്ഥൻ സർവീസിൽ തിരികെ എത്തിയത് എങ്ങനെ ? ഇതേക്കുറിച്ചുള്ള വിവരങ്ങളും സർവീസിൽനിന്നു പിരിച്ചു വിടപ്പെട്ട പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ആസ്ഥാനത്തുനിന്നു വിവരാവകാശ നിയമപ്രകാരം പോലും പുറത്തു വിടാത്തത് എന്തു കൊണ്ട് ? ∙ പൊലീസിലെ ചിലർ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നു റൂറൽ എസ്പി വെളിപ്പെടുത്തിയിട്ടു പോലും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയില്ല.
എഐ ടൂൾ ഉപയോഗിച്ചുള്ള പൊലീസിന്റെ അന്വേഷണം നിർത്തിവച്ചത് എന്തു കൊണ്ട് ? ∙ എനിക്കും സഹപ്രവർത്തകർക്കും മൃഗീയമായ ആക്രമണം ഏറ്റിട്ട് അവിടെ ഏതെങ്കിലും തരത്തിലുള്ള കലാപ അന്തരീക്ഷം ഞങ്ങൾ ആരെങ്കിലും സൃഷ്ടിച്ചിരുന്നില്ല. എന്നിട്ടും ഗ്രനേഡ് എറിഞ്ഞത് എന്തിന്? ഗ്രനേഡ് പാർട്ടി പ്രത്യേകം ഉണ്ടായിട്ടും ഡിവൈഎസ്പി ഹരിപ്രസാദ് ഗ്രനേഡ് കയ്യിൽ പിടിച്ചു നടന്നത് എന്തിന്? ∙ 16ന് രാവിലെ 7 മുതൽ ഗ്രനേഡ് ത്രോയിങ് പ്രാക്ടീസിന് ആയി ഡിഎച്ച് ക്യുവിൽ ഓരോ സബ്ഡിവിഷനിൽ നിന്നും എത്തിച്ചേരാൻ ജില്ലാ പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. ഗ്രനേഡ് മര്യാദയ്ക്ക് എറിയാൻ ഇവർക്ക് അറിയാത്തതുകൊണ്ടാണോ ഈ പരിശീലനം? ഞങ്ങൾ ബോംബ് എറിഞ്ഞിട്ടാണ് ആർക്കെങ്കിലും പരുക്കേറ്റതെങ്കിൽ ഇങ്ങനെ ഒരു സർക്കുലർ കേരള പൊലീസ് ഇറക്കേണ്ട കാര്യമുണ്ടോ? ∙ പൊലീസും ഞങ്ങളും തമ്മിലുള്ള സമരത്തിന്റെ സംഘർഷത്തിൽ സിപിഎം എന്തിനാണു റാലി നടത്തുന്നത്? പേരാമ്പ്രയിൽ കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാർ പൊലീസിന്റെ വീഴ്ചകളെ പറ്റിയാണ് പ്രസംഗിച്ചത്.
എന്നാൽ ഇ.പി.ജയരാജനെ പോലുള്ളവർ ഇപ്പോൾ മൂക്കിന്റെ പാലമേ പോയിട്ടുള്ളൂ എന്നാണു പറഞ്ഞത്. ഈ ഭീഷണി എന്തിനായിരുന്നു? ∙ പരുക്കേറ്റ് ആശുപത്രിയിലെത്തിയ ഉടൻ ഡിവൈഎസ്പി ‘എംപി അഡ്മിറ്റ് ആയില്ലേ’ എന്നു ചോദിക്കുന്നത് വിഡിയോയിൽ ഉണ്ട്.
മുൻകൂട്ടിയുള്ള പദ്ധതിയായിരുന്നില്ലേ ഈ ആക്രമണം? ∙ മൂക്കു പൊട്ടിയാൽ സംസാരിക്കാൻ പറ്റുമോ എന്നാണു സൈബർ സഖാക്കളും എൽഡിഎഫ് നേതാക്കളും ചോദിക്കുന്നത്. ഇ.പി.ജയരാജൻ ഇക്കാര്യം പറയുമ്പോൾ ഇതേ മനോഭാവമായിരിക്കുമോ ഇവർക്ക് (കഴുത്തിൽ വെടിയുണ്ടയുമായാണു താൻ ജീവിക്കുന്നത് എന്നു ജയരാജൻ പറയുന്നതിനെ ഓർമിപ്പിച്ചു കൊണ്ട്) ∙ പത്താം തീയതി നടന്ന സംഭവത്തിൽ അന്നൊന്നും ബോംബിന്റെ കാര്യം പറയാതെ, 13–ാം തീയതി എടുക്കുന്ന എഫ്ഐആറിൽ പെട്ടെന്ന് എങ്ങനെയാണു ബോംബ് കഥ കടന്നു വന്നത്? ∙ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം വടകരയിൽ യുഡിഎഫ്, ആർഎംപി പ്രവർത്തകരുടെ വീട് ബോംബ് എറിഞ്ഞു തകർത്തിരുന്നു. ഒരു വർഷമായിട്ടും ഈ കേസിൽ ഒരു അറസ്റ്റ് പോലും പൊലീസ് നടത്താത്തത് എന്തുകൊണ്ട് ? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

