കോട്ടയം ∙ പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു 28 വർഷം മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. കേരള സായുധസേനയുടെ നാലാം ബറ്റാലിയനിൽ (കെഎപി കണ്ണൂർ ബറ്റാലിയൻ) 1994 ബാച്ചിലാണ് മുരാരിക്ക് ആദ്യം ജോലി കിട്ടിയത്.
കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കാതെ ക്യാംപ് വിട്ടതോടെ പിരിച്ചുവിട്ടു.
അതിനുശേഷം 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ക്ലാർക്കായിട്ടായിരുന്നു തുടക്കം.
സ്ഥലം മാറി മറ്റു ക്ഷേത്രങ്ങളിലേക്കു പോയപ്പോഴും തെക്കൻ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ചു.
3 ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തിയിരുന്നു.
ഏറ്റുമാനൂരിലാണ് ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തത്. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായതും ശ്രീകോവിലിൽ തീപിടിച്ചതും സ്വർണപ്രഭയിലെ 3 നാഗപ്പാളികൾ വിളക്കിച്ചേർത്തതും മുരാരി ജോലി ചെയ്ത കാലയളവിലാണ് ഉണ്ടായത്. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗമാണ് മുരാരി ബാബു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

