ഗുരുവായൂർ ∙ ക്ഷേത്രത്തിൽ രാത്രി 10.30ന് വിളക്കെഴുന്നള്ളിപ്പിനിടെ കൊമ്പൻ കൃഷ്ണ ഇടഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. എഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം അവസാനിക്കാറായപ്പോൾ തുലാഭാര കൗണ്ടറിനടുത്തു വച്ച് ഇടത്തേ പറ്റാനയായി നിന്നിരുന്ന കൃഷ്ണ അനുസരണക്കേട് കാണിച്ചു. മുന്നിലേക്ക് വേഗത്തിൽ നീങ്ങിയ ആനയെ ഫ്ലൈഓവറിന്റെ കാലിൽ തളച്ചു.
ഭക്തജനങ്ങളെ മതിലിനു പുറത്താക്കി.
പാപ്പാന്മാർ അരമണിക്കൂറിനുള്ളിൽ ആനയെ വരുതിയിലാക്കി ക്ഷേത്രത്തിനു പുറത്ത് എത്തിച്ചു. കൊമ്പൻ ശ്രീധരനാണ് കോലം എഴുന്നള്ളിച്ചത്. ഗോപാലകൃഷ്ണനെ ആയിരുന്നു വലത്തെ പറ്റായി എഴുന്നള്ളിച്ചത്.
കൃഷ്ണയെ ക്ഷേത്രത്തിനു കിഴക്കുഭാഗത്തെ പൂതേരി പറമ്പിൽ തളച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

