തിരുവനന്തപുരം ∙ ആശാ വർക്കേഴ്സിന്റെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശമാർ കറുത്ത വസ്ത്രവും ബാഡ്ജും ധരിച്ച് ഇന്നലെ ജോലി ചെയ്തു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെയും സമര സഹായ സമിതികളുടെയും നേതൃത്വത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. സംസ്ഥാനതല പ്രതിഷേധദിനാചരണം സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
അധികാരത്തിന്റെ അഹങ്കാരം സർക്കാരിനു തലയ്ക്കു പിടിച്ചിരിക്കുകയാണെന്നു സതീശൻ പറഞ്ഞു.
ജനങ്ങൾ നൽകിയ അധികാരമാണിത്. സർക്കാരിന്റെ ഒന്നാം നമ്പർ ശത്രു ആശാ വർക്കർമാരാണ്.
ആശമാരെ തോൽപിക്കാനായി അവരുടെ മേൽ വണ്ടി ഇടിച്ച് കയറ്റാനും മൈക്ക് എടുത്തുകൊണ്ടുപോകാനും ശ്രമിക്കുന്നു. എന്നിട്ടും സർക്കാരാണു തോറ്റത്.
എല്ലാം തരണം ചെയ്ത ആശമാർക്ക് ബിഗ് സല്യൂട്ട് നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.
മൈക്ക് സെറ്റ് വാങ്ങി നൽകും: സണ്ണി ജോസഫ്
ക്ലിഫ് ഹൗസ് മാർച്ചിനിടെ ആശാ വർക്കർമാരിൽനിന്ന് പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെ നൽകിയില്ലെങ്കിൽ കോൺഗ്രസ് മൈക്ക് സെറ്റ് വാങ്ങി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപ്രവർത്തകരുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശമാരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പൊലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശാ പ്രവർത്തകരുടെ വാക്കുകൾ പൊതുജനം കേൾക്കുന്നതിനെ സർക്കാർ എന്തിന് ഭയപ്പെടുന്നെന്നും സണ്ണി ജോസഫ് ചോദിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ, കെപിസിസി ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, എം.എ.വാഹിദ്, ബി.ആർ.എം.ഷഫീർ എന്നിവരും പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

