തുറവൂർ ∙ പള്ളിത്തോട് കടലോര മേഖലകളിൽ ശുദ്ധജല ക്ഷാമം രൂക്ഷം. വെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ, തീരദേശത്ത് പ്രതിഷേധം വ്യാപകം.
കഴിഞ്ഞ ഒന്നര മാസമായി മേഖലയിൽ പൈപ്പിലൂടെ ശുദ്ധജലം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് പള്ളിത്തോട് നിവാസികളുടെ ആരോപണം. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.
കടലോര മേഖലകളിൽ വർഷങ്ങളായി ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്തെ സ്കൂളുകളും അങ്കണവാടികളും ശുദ്ധജലം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
കുത്തിയതോട്, തുറവൂർ പഞ്ചായത്തിലെ കടലോര മേഖലകളിലാണ് ശുദ്ധജല ക്ഷാമം അതിരൂക്ഷമായിരിക്കുന്നത്.
തീരമേഖലകളിൽ ഉപ്പിന്റെ അംശം കൂടുതലായതിനാൽ ജപ്പാൻ ശുദ്ധജലമാണ് വർഷങ്ങളായി ആശ്രയം. ഒാരോ മാസവും വെള്ളത്തിന്റെ ബിൽ അടയ്ക്കുന്നതിനു പുറമേ ഇവർ പൈസ കൊടുത്തു ശുദ്ധജലം സ്വകാര്യ ഏജൻസിയിൽ നിന്നു വാങ്ങേണ്ടിയും വരുന്നു.
കുത്തിയതോട് പഞ്ചായത്ത് പരിധിയിലെ ജലസംഭരണിയിൽ നിന്നാണ് തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുന്നത്.
ഇരു പഞ്ചായത്തുകളിലുമായി കാൽ ലക്ഷത്തിലധികം കണക്ഷനുകൾ ഉണ്ട്. ഇതിനാൽ തീരദേശം അടക്കമുള്ള ഉൾപ്രദേശങ്ങളിൽ ശുദ്ധജലം കൃത്യമായി ലഭിക്കുന്നില്ല.
തുറവൂർ പഞ്ചായത്ത് പരിധിയിൽ ജല സംഭരണി സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

