റിപ്പൺ ∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നു എൽകെജി വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണു. കുട്ടി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ടു നാലോടെ ഉൗട്ടി–കോഴിക്കോട് സംസ്ഥാനാന്തര പാതയിൽ പുതുക്കാട് ടൗണിലാണ് അപകടം.പുതുക്കാട് നഴ്സറിയിൽ നിന്നു തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.കുട്ടി റോഡിലേക്കു തെറിച്ചുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡിലേക്കു വീണ കുട്ടിയുടെ കാലുകൾ ഓട്ടോറിക്ഷയുടെ ടയറുകളിൽ കുടുങ്ങാതിരുന്നതു വലിയ അപകടം ഒഴിവാക്കി. നിലത്തു വീണ കുട്ടിയുടെ അടുത്തേക്ക് ആ സമയം റോഡിലുണ്ടായിരുന്ന തെരുവുനായ്ക്കൾ ഓടിയെത്തിയെങ്കിലും നാട്ടുകാർ ചേർന്നു കുട്ടിയെ സുരക്ഷിതയാക്കി. ഓട്ടോറിക്ഷ അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

