വടക്കഞ്ചേരി ∙ സർവീസ് റോഡ് ഇല്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയായ മംഗലം പാലം മുതൽ റോയൽ ജംക്ഷൻ വരെയുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. ദേശീയപാത അതോറിറ്റി പൊലീസ് സഹായത്തോടെയാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. ഇതിനു പുറമേ മുൻപ് വീടുവച്ച് താമസിക്കുന്നവരുടെയും ചില വഴിയോരക്കച്ചവടക്കരുടെയും സ്ഥലങ്ങളും ഒഴിപ്പിച്ചു.
2008ൽ ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലങ്ങളിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. മംഗലം പാലം മുതൽ വടക്കഞ്ചേരി– മണ്ണുത്തി ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജംക്ഷൻ വരെ സർവീസ് റോഡ് ഇല്ലാത്തതിനാൽ വാഹനാപകടങ്ങൾ നിത്യസംഭവമാണ്.
മംഗലം പാലത്തു നിന്നു നാലുവരി പാതയുടെ ഓരം ചേർന്നാണ് പ്രദേശവാസികൾ വാഹനങ്ങളുമായി എതിർദിശയിലൂടെ വടക്കഞ്ചേരി ടൗണിലേക്കും കണ്ണമ്പ്ര റോഡിലേക്കും പ്രവേശിക്കുന്നത്.
ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഇവിടെ സർവീസ് റോഡ് വന്നാൽ പ്രശ്നങ്ങൾക്കു പരിഹാരമാകും. വാളയാർ– വടക്കഞ്ചേരി ദേശീയപാത ഇപ്പോൾ നാലുവരിയാണ്.
ഇത് ആറുവരി ആക്കാനും സർവീസ് റോഡിനും ഉള്ള സ്ഥലങ്ങൾ മുൻപ് ഏറ്റെടുത്തിട്ടുള്ളതായി ബന്ധപ്പെട്ടവർ പറഞ്ഞു. കയ്യേറിയ സ്ഥലങ്ങൾ പൂർണമായും ഒഴിപ്പിക്കും.
മംഗലം പാലത്തും അനധികൃത കയ്യേറ്റങ്ങൾ ഉണ്ട്.
അനധികൃതമായി പല കടകളും ഇവിടെയുണ്ട്. ഇതും പൊളിച്ചുമാറ്റും. നിലവിൽ ഒരുവിധ സുരക്ഷയും ഇവിടെയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വടക്കഞ്ചേരി മേൽപാലം റോയൽ ജംക്ഷനിൽ നിന്നു തുടങ്ങി രണ്ട് കിലോമീറ്റർ അകലെ തേനിടുക്കിലാണു വന്നിറങ്ങുന്നത്.
ഇതിനാൽ തങ്കം ജംക്ഷനിലും റോയൽ ജംക്ഷനിലുമുള്ള ഗതാഗത തടസങ്ങൾ നീങ്ങി. റോയൽ ജംക്ഷനിൽ നിന്ന് മംഗലം പാലം വരെ ആറുവരിപ്പാതയും സർവീസ് റോഡും വന്നാൽ അപകടങ്ങൾക്കു പരിഹാരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

