കൊല്ലം ∙ ദേശീയപാത വികസനത്തിനായി കായലിൽ നിന്നു വൻതോതിൽ മണൽ ഖനനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്ക ഉയരുന്നു. കായലിന്റെ ആഴം വർധിക്കുന്നത് മത്സ്യസമ്പത്ത് വർധിക്കുന്നതിന് കാരണമാകുമെങ്കിലും കൂടുതൽ ആഴത്തിൽ നിന്ന് മണൽ എടുക്കുന്നത് തീരം ഇടിയുന്നത് ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്നാണ് ആശങ്ക.
കാവനാട് ആൽത്തറമൂട് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള റോഡ് നിർമാണത്തിന്റെ ആവശ്യത്തിനാണു ഖനനം. പരവൂർ കായൽ, അഷ്ടമുടിക്കായൽ, വർക്കല ടി.എസ്.
കനാൽ എന്നിവിടങ്ങളിൽ നിന്നു മാത്രം 13.3 ലക്ഷം ടൺ മണൽ ഖനനം ചെയ്യാനാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ മറവിൽ അളവിൽ കൂടുതൽ മണൽ കുഴിച്ചെടുക്കുന്നതായും ആരോപണമുണ്ട്.
പരവൂർ കായലിൽ നിന്നു ഡ്രജ് ചെയ്യുന്നത് 2 ലക്ഷം ക്യുബിക് മീറ്റർ (3.2 ലക്ഷം ടൺ) മണൽ ആണ്.
കടലും കായലും തമ്മിൽ 50 മീറ്ററിൽ താഴെ മാത്രം അകലമുള്ള താന്നി പൊഴിക്കര മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. പ്രകൃതിദത്തമായി പൊഴി മുറിയുന്ന ഭാഗമാണ് ഇത്.
പരവൂർ കായലിന് പുറമേ അഷ്ടമുടിക്കായലിൽ നിന്നു 3.5 (5.6 ലക്ഷം ടൺ) ലക്ഷം ക്യുബിക് മീറ്റർ, വർക്കല ടി.എസ്.കനാലിൽ നിന്നു 2,86,148 ക്യുബിക് മീറ്റർ വീതം മണൽ ഖനനം ചെയ്യും. ദേശീയ ജലപാത കടന്നു പോകുന്ന സ്ഥലങ്ങളിൽ വേലിയിറക്ക് സമയത്ത് 2.5 മീറ്റർ ആഴമാണ് വേണ്ടത്.
പരവൂർ 2.2 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യാനാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഖനനം ചെയ്യുന്നവർ മണൽ ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വളരെ ആഴത്തിൽ ഖനനം നടത്തുകയാണെന്ന് പറയുന്നു.
ഖനനം ചെയ്യുമ്പോൾ കൃത്യമായ ആഴം പാലിക്കാൻ കഴിയാതെ വരും.
അഷ്ടമുടിക്കായലിൽ ചിലയിടങ്ങളിൽ നിന്നു 10 മീറ്റർ ആഴത്തിൽ വരെ മണൽ ഖനനം ചെയ്തതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു കക്ക സമ്പത്തിന്റെ വർധനവിനു കാരണമാകുമെങ്കിലും കല്ലട
ആറിന്റെ തീരം ഇടിഞ്ഞ് ആഴമുള്ള കായൽ മേഖലയിലേക്ക് മണ്ണ് ഒഴുകി എത്തുമെന്ന് പറയുന്നു. അതേ സമയം അഷ്ടമുടിക്കായലിൽ മണൽ നിറഞ്ഞു കായൽ ഇല്ലാതായി കൊണ്ടിരിക്കുന്ന മേഖലയിൽ ഖനനം നടത്താതെയാണ് ആഴമുള്ള പ്രദേശത്ത് ഖനനം ചെയ്യുന്നത്. പരവൂർ കായലിലും പൊഴിക്കര ചീപ്പ് പാലത്തിനു സമീപം മൂന്നു ഏക്കറോളം വിസ്തൃതിയിൽ അടിഞ്ഞുകൂടിയ മണൽ ഖനനം ചെയ്യാതെയാണ് താന്നി പൊഴിക്കര മേഖലയിൽ നിന്നു ആഴത്തിൽ ഖനനം നടത്തുന്നത്.
ഇടവ– നടയറ കായലിന്റെ ഭാഗമായി വരുന്ന ടിഎസ് കനാലിൽ ആറ്റു മണലിന്റെ വലിയ ശേഖരമാണ് ഉള്ളത്.
ഖനനം ചെയ്യുന്ന മണലിന് ടണ്ണിന് 80 രൂപ വീതം റോയൽറ്റി അടയ്ക്കണമെന്നു കാണിച്ചു ജിയോളജി വകുപ്പു കത്തു നൽകി. ദേശീയപാത അതോറിറ്റിക്കും കലക്ടർക്കും ആണ് കത്ത് നൽകിയിട്ടുണ്ട്.
റോയൽറ്റി ഒഴിവാക്കി നൽകണമെന്ന് സർക്കാർ ഉത്തരവിൽ പരാമർശം ഉള്ളതിനാൽ ഇതു സംബന്ധിച്ച വ്യക്തതയും ജിയോളജി വകുപ്പു തേടിയിട്ടുണ്ട്.സംസ്ഥാനത്ത് 11 ജലാശയങ്ങളിൽ നിന്നു മണ്ണ് ഖനനം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. പരവൂർ കായലിൽ താന്നി പൊഴിക്കര മേഖലയിലാണ് ഖനനം നടക്കുന്നത്.
വേലിയിറക്ക സമയത്തെ ജലനിരപ്പു കണക്കാക്കി 2.2 മീറ്റർ വരെ ആഴത്തിലാണ് മണ്ണെടുക്കുന്നത്.
ദേശീയപാതയുടെ അലൈൻമെന്റ് ബേസുകൾ, നിരപ്പാക്കൽ, ഫില്ലിങ് തുടങ്ങിയവയ്ക്കാണ് കായൽ മണ്ണ് ഉപയോഗിക്കുന്നത്. നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇറിഗേഷൻ വകുപ്പു മണ്ണ് പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്.
പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് മണ്ണ് പരിശോധന നടത്തിയത്. ഖനനം നടത്തുന്നതു മൂലം പരവൂർ കായലിന്റെ ആഴം വർധിക്കുകയും തീരപ്രദേശത്തെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്.
ജല ലഭ്യത വർധിക്കുന്നതു മൂലം മത്സ്യസമ്പത്ത് വർധിക്കും. കായലിന്റെ സ്വാഭാവികമായ ആഴം വീണ്ടെടുക്കാനും കഴിയും.പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ സമീപം കായലിൽ രൂപപ്പെട്ട
രണ്ടു മണൽക്കൂനകൾ നീക്കം ചെയ്യാൻ 10 കോടി രൂപ കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

