കന്യാകുമാരി∙ തമിഴ്നാട് സർക്കാരിനു കീഴിലുള്ള മ്യൂസിയത്തിന് അവഗണന. കന്യാകുമാരി കടപ്പുറത്ത് ഗാന്ധി സ്മാരകത്തിനു സമീപത്തെ മ്യൂസിയത്തിന്റെ മേൽക്കൂരയിലെ സീലിങ് പല ഭാഗത്തും തകർന്നു കിടക്കുകയാണ്.
ശക്തമായ മഴ പെയ്യുമ്പോൾ കെട്ടിടത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഉള്ളിലേക്കു വീഴുന്ന സ്ഥിതിയാണ്. തമിഴ്നാട് മ്യൂസിയം വകുപ്പിനു കീഴിലുള്ള സ്ഥാപനം 1991ലാണ് പ്രവർത്തനം ആരംഭിച്ചത്. 4 ജീവനക്കാരുണ്ട്.
തമിഴ്നാടിന്റെയും കന്യാകുമാരിയുടെയും ചരിത്രം വിവരിക്കുന്ന ഒട്ടേറെ പുരാതന വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ തനത് സംഗീതോപകരണങ്ങൾ, ഗോത്ര വിഭാഗങ്ങളുടെ ആയുധങ്ങൾ, തിരുവിതാംകൂർ രാജഭരണകാലത്തെ അപൂർവ ചിത്രങ്ങൾ, പെയ്ന്റിങ്ങുകൾ, നാണയങ്ങൾ, സ്റ്റാംപുകൾ, ഇരുമ്പ് ലോക്കറുകൾ, തടി ഉപയോഗിച്ചു നിർമിച്ച ശിൽപങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. മേൽക്കൂരയിലെ സീലിങ് തകർന്ന് ചോർച്ചയുണ്ടാവുന്നത് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നശിക്കാൻ കാരണമാവുമെന്ന് ആശങ്കയുണ്ട്. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന നിരക്ക്.
എന്നാൽ മ്യൂസിയത്തിന്റെ പരിതാപകരമായ അവസ്ഥ കാരണം വളരെക്കുറച്ച് സന്ദർശകർ മാത്രമാണ് ഇവിടെയെത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

