തിരുപ്പൂർ ∙ കോയമ്പത്തൂർ – തിരുപ്പൂർ റൂട്ടിൽ ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിട്ടതു യാത്രക്കാരെ വലച്ചു. 13352 ആലപ്പി – ധൻബാദ്, 18190 എറണാകുളം – ടാറ്റാനഗർ, 12678 എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എന്നീ ട്രെയിനുകളാണ് 3 മണിക്കൂറോളം സൂലൂർ റോഡ് സ്റ്റേഷനു മുൻപായി പിടിച്ചിട്ടത്.
ആളൊഴിഞ്ഞ പ്രദേശത്തു ട്രെയിൻ മണിക്കൂറുകളോളം പിടിച്ചിട്ടതു സാമൂഹികവിരുദ്ധരുടെ ചൂഷണത്തിനു കാരണമായതായും യാത്രക്കാർ പറഞ്ഞു. ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ ലഹരിക്കടിമയായ യുവാവ് മലയാളികൾ അടക്കമുള്ള യുവതികളോട് ഏറെനേരം മോശമായി പെരുമാറിയതിനെ തുടർന്ന് യുവതികൾ തിരുപ്പൂർ റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വൈകിട്ടു 4നു ട്രെയിൻ തിരുപ്പൂർ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സോമന്നൂരിൽ റെയിൽവേ ലൈനിൽ നിർമാണപ്രവൃത്തികൾ നടക്കുന്നതിനാലാണു ട്രെയിനുകൾ വൈകിയതെന്നാണു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ആളൊഴിഞ്ഞ സ്ഥലത്തു ട്രെയിനുകൾ പിടിച്ചിടുമ്പോൾ മുൻകൂട്ടി വിവരം അറിയിക്കണമെന്നും യാത്രക്കാർക്കു മതിയായ സുരക്ഷ ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

