അധ്യാപക ഒഴിവ്:
വടകര ∙ പുത്തൂർ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി താൽക്കാലിക അധ്യാപക അഭിമുഖം 27 ന് 10 ന്. ഗെസ്റ്റ് അധ്യാപക ഒഴിവ്
കോഴിക്കോട്∙ മലബാർ ക്രിസ്ത്യൻ കോളജിൽ എയ്ഡഡ് വിഭാഗത്തിൽ ഹിന്ദി ഗെസ്റ്റ് അധ്യാപക ഒഴിവ്.
ഇന്റർവ്യൂ 28ന് 11ന്. സ്റ്റാഫ് നഴ്സ് നിയമനം
കുറ്റ്യാടി∙ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം 27നു 11ന്. സീറ്റ് ഒഴിവ്
കോഴിക്കോട്∙ നടക്കാവ് ഗവ.ടിടിഐയിൽ ജനറൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് നടത്തുന്ന ഡിഎൽഎഡ് ഉറുദു സീറ്റിൽ ഒഴിവ്.
മുഖാമുഖം ഇന്ന് 10 ന്. 9846259618.
അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന അധ്യാപകർക്ക് ഓണറേറിയവും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും നൽകും.
യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോൺ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ കോഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -20 വിലാസത്തിൽ നവംബർ 1ന് അകം ലഭിക്കണം.
കോൺടാക്ട് ക്ലാസ്
വടകര ∙ 2006 മാർച്ചിലെ രണ്ടാം വർഷ എച്ച്എസ്എസ് പരീക്ഷയ്ക്ക് മേമുണ്ട എച്ച്എസ്എസ് പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത ഓപ്പൺ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ് നാളെ 9.30 ന് സ്കൂളിൽ.
ഓറിയന്റേഷൻ ക്ലാസ്
പൂനൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി റജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 27ന് ഉച്ചയ്ക്ക് 1.30ന്. വിദ്യാഭ്യാസ വൊളന്റിയർ
ചെറുവണ്ണൂർ∙ അതിഥിത്തൊഴിലാളികളുടെ മക്കൾക്കുള്ള പ്രത്യേക വിദ്യാഭ്യാസ വൊളന്റിയർ നിയമനത്തിനുള്ള അഭിമുഖം ഇന്നു രാവിലെ 10ന് ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
24 മണിക്കൂർ ലാബ് ഇന്നു മുതൽ
നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ ലാബ് പ്രവർത്തനം ഇന്നു മുതൽ 24 മണിക്കൂർ.
11.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്യും.
ജനിതക രക്ത വൈകല്യ ദിനാചരണം 26ന്
കോഴിക്കോട് ∙ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 26നു 10ന് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ജനിതക രക്തവൈകല്യ ദിനാചരണവും തലസീമിയ രോഗികളുടെ കുടുംബ സംഗമവും ബെംഗളൂരു നാരായണ ഹെൽത്ത് സിറ്റിയുടെ സഹകരണത്തോടെ സൂപ്പർ സ്പെഷ്യൽറ്റി ഹെമറ്റോളജി മെഡിക്കൽ ക്യാംപും നടത്തും. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള എച്ച്എൽഎ പരിശോധന ക്യാംപിൽ സൗജന്യമായി നടത്തും.
9447019182.
സൺഡേ മാർക്കറ്റ് ഇനി വടകരയിലും
വടകര∙ ഞായറാഴ്ചകളിൽ നഗരങ്ങളെ സജീവമാക്കുന്ന സൺഡേ മാർക്കറ്റ് വടകരയിലും. നഗരത്തിന്റെ ഹൃദയ ഭാഗമായ കുഞ്ഞിരാമൻ വക്കീൽ റോഡിലാണ് മാർക്കറ്റ് ആരംഭിക്കുന്നത്. 26 ന് 4ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ രാജൻ കരിപ്പള്ളി, കൺവീനർ വിനോദ് ചെറിയത്ത്, ഡവലപ്മെന്റ് ഫോറം ജനറൽ സെക്രട്ടറി കെ.എൻ.വിനോദ് എന്നിവർ അറിയിച്ചു.
തുടർന്ന് എല്ലാ ഞായറാഴ്ചകളിലും സൺഡേ മാർക്കറ്റ് ഉണ്ടാകും.
ആളുകൾ മറ്റ് നഗരങ്ങളെ ആശ്രയിക്കാതെ വടകര ടൗണിൽ എത്തിച്ചേരുന്നതിനും വ്യാപാര വാണിജ്യ മേഖലയ്ക്ക് ഉണർവ് നൽകുന്നതിനുമായി, വിവിധ സംഘടനകളുടെ കൂട്ടായ്മയായ വടകര ഡവലപ്മെന്റ് ഫോറമാണ് ആശയം മുന്നോട്ടു വച്ചത്. ഉദ്ഘാടന ദിവസം ഗാനസദസ്സും നൃത്തനൃത്യങ്ങളും ഉണ്ടാകും.
കുടുംബശ്രീ യൂണിറ്റുകൾ സഹകരിക്കും. കുഞ്ഞിരാമൻ വക്കീൽ റോഡിലെ ഞായറാഴ്ചകളിലെ പാർക്കിങ് കോട്ടപ്പറമ്പിലേക്ക് മാറ്റും.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8 – 5: കട്ടിപ്പാറ ടൗൺ, അമരാട് പരിസരം.
∙ 9 – 6: വെള്ളിമാടുകുന്ന്, ചെലവൂർ, പൂവങ്ങൽ, സത്യാർഥി റോഡ്, സിഎം ലൈൻ, ചെറാക്കുന്നു പരിസരം. ∙ 10 – 5: വെള്ളിപ്പറമ്പ്, ഉമ്മളത്തൂർ, ഉമ്മളത്തൂർ റോഡ്, റോഷ്നി പ്ലാസ്റ്റിക്സ്, റിസ ടവർ, ചേവരമ്പലം ഫ്ലാറ്റ് പരിസരം, പൊറ്റമ്മൽ ഗ്രീൻ വാലി കോളനി പരിസരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

