വൈദ്യുതി മുടക്കം:
കടപ്പാക്കട∙ചിന്നക്കട ബിഎസ്എൻഎൽ, നാടാർ ഒായിൽ മിൽ, പുള്ളിക്കട
കോളനി, സ്വാമി ഒായിൽ, വരിഞ്ഞം ടവർ, വൈദ്യ ഫ്ലാറ്റ്, ഹൗസിങ് ബോർഡ്, ലിങ്ക് റോഡ്, ദേശിംഗനാട് സ്കാൻ 9 മുതൽ 5 വരെ.
കുടിശിക അടയ്ക്കണം
പുനലൂർ ∙ പത്തനാപുരം, പുനലൂർ പരിധിയിൽ വാട്ടർ ചാർജ് കുടിശികയുള്ളതും, തവണകൾ നൽകി കൃത്യസമയത്ത് ഒടുക്കാത്തതുമായ കണക്ഷനുകൾ കുടിശിക ഒടുക്കാത്തപക്ഷം വിഛേദിക്കുമെന്ന് ജല അതോറിറ്റി അസി.എക്സി.എൻജിനീയർ അറിയിച്ചു. തകരാറിലായ വാട്ടർ മീറ്ററുകൾ ഉള്ള കണക്ഷനുകൾ മീറ്റർ ഉടൻ തന്നെ മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഈ കണക്ഷനുകളും വിച്ഛേദിക്കുന്നതും തുടർന്ന് റവന്യൂ റിക്കവറി നടപടികൾക്ക് വിധേയമാക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
കൺവൻഷൻ ഇന്നു മുതൽ
തലവൂർ∙ മാർത്തോമ്മാ ചർച്ച് കുടുംബ ദിനവും കൺവൻഷനും ഇന്ന് തുടങ്ങും.
വൈകിട്ട് 6.30ന് റവ.മാത്യു അലക്സ് ധ്യാന പ്രസംഗം നടത്തിയാണ് പരിപാടി തുടങ്ങുക. റവ.വി.ജി.ഗീവർഗീസ് അധ്യക്ഷത വഹിക്കും.
നാളെ റവ.ഡി.ദേവപ്രസാദ് ധ്യാന പ്രസംഗം നടത്തും. ഇന്നും നാളെയും തോമസ് ടി.ഐപ്പ് ചെങ്ങന്നൂർ പ്രസംഗിക്കും.
26ന് രാവിലെ 8ന് റവ.ഷൈനു ബേബി ഉദ്ഘാടനം ചെയ്യും. റവ.എസ്.അലക്സാണ്ടർ ശുശ്രൂഷ നടത്തും.
സ്കന്ദ ഷഷ്ഠി
പട്ടാഴി∙ കന്നിമേൽ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്ര സ്കന്ദ ഷഷ്ഠി ഉത്സവം 27ന് നടക്കും.
രാവിലെ 7.30ന് സ്കന്ദ പുരാണ പാരായണം, 11.30ന് കലശ പൂജ, 12ന് അഷ്ടാഭിഷേകം, 12.30ന് സ്കന്ദ ഷഷ്ഠി മാഹാത്മ്യ പ്രഭാഷണം, 1.30ന് പൂജ ആരംഭം, 2ന് പ്രസന്ന പൂജ, വെള്ളനിവേദ്യ വിതരണം.
അധ്യാപക ഒഴിവ്
ഇരവിപുരം∙തട്ടാമല ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഇരവിപുരം എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവിലേക്ക് 25ന് രാവിലെ 11നു നടത്തുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

