
നാടൻ പാട്ട് കലാകാരൻ പ്രതീഷ് ആലിപ്പറമ്പിന് കലാകേളി പുരസ്കാരം ലഭിച്ചു. കോട്ടയം തൊടുപുഴടൗൺ ഹാളിൽ നടന്ന പുരസ്കാര ദാന ചടങ്ങ് ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേകുമാർ ഉദ്ഘാടനം ചെയ്തു. മുൻ സിപ്പൽ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ആ ദി ത്യ ഫിലിം സ് എം ഡി മുരളീധരൻ ആ ദി ത്യ . എ. സ് എം ഷെരീഫ്. സുമേഷ്. യു എ രാജേന്ദ്രൻ .മതി കൗസല്യ . എന്നിവർ സംസാരിച്ചു. പുരസ്കാര ചടങ്ങിൽ പ്രതീഷ് ആലിപ്പറമ്പ് നാടൻ പാട്ടുകൾ അവതരിപ്പിച്ചു. രണ്ടാമത്തെ പുരസ്കാരമാണ് പ്രതീഷിനെ തേടിയെത്തിയത്. ആദ്യം കലാനിധി പുരസ്കാരം ലഭിച്ചു. രണ്ടു പുരസ്കാരങ്ങളുടെ തിളക്കത്തിലാണ് പ്രതീഷ് . പുരസ്കാരങ്ങൾക്ക് ശേഷം . സാംസ്കാരിക സ്ഥാപനങ്ങളും വിദ്യാലയങ്ങളും ക്ഷേത്രങ്ങളും വിവിധ സംഘടനകളും പ്രതീഷിനെ ആദരിച്ചു.