കോഴിക്കോട് ∙ വർഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്നു വിൽപന നടത്തിവന്ന വെള്ളയിൽ ചാക്രയിൻ വളപ്പിൽ ഖമറുന്നിസയ്ക്ക് (55) എതിരെ പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക് (പിറ്റ്) –നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം കേസെടുത്ത് ജയിലിലേക്ക് അയച്ചു. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ലഹരിവിൽപനയിൽ ഏർപ്പെടുന്ന ഒരു സ്ത്രീയെ ഈ നിയമപ്രകാരം ജയിലിലടക്കുന്നത്.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ മാസം ആദ്യം ‘ബുള്ളറ്റ് ലേഡി’ എന്ന് അറിയപ്പെടുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി നിഖിലയെ(30) ഈ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജയിലിലേക്ക് അയച്ചിരുന്നു.
പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്ത് ഒരു സ്ത്രീക്കെതിരെ ഈ നിയമപ്രകാരമുള്ള ആദ്യ അറസ്റ്റായിരുന്നു അത്. ലഹരി കേസുകളിൽ നിഖില തുടർച്ചയായി ഉൾപ്പെട്ട
സാഹചര്യത്തിലായിരുന്നു നടപടി.
ഡിസിപി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ എസിപി ടി.കെ.
അഷ്റഫിന്റെ നേതൃത്വത്തിൽ ടൗൺ എസ്ഐ ശ്രീസിതയും സംഘവും ചേർന്നാണ് ഖമറുന്നിസയെ പിടികൂടിയത്. പ്രതിക്കെതിരെ കേരളത്തിനു അകത്തും പുറത്തുമായി നിരവധി ലഹരി മരുന്ന് കേസുകള്‍ ഉണ്ട്.
പ്രതി മുൻപ് 80.500 ഗ്രാം ബ്രൗൺ ഷുഗറും രണ്ട് കിലോ കഞ്ചാവുമായി കുന്ദമംഗലം പൊലീസിന്റെ പിടിയിലാകുകയും അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ കോഴിക്കോട് എക്സൈസിൽ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് 3 കേസും കഴിഞ്ഞ വർഷം കോയമ്പത്തൂരില്‍ നാലു കിലോ കഞ്ചാവുമായി പിടികൂടിയതിന് ഒരു കേസും ഇവർക്കെതിരെ നിലവിലുണ്ട്.
ഏപ്രിൽ 17 ന് കോഴിക്കോട് റെയിൽവെ സ്റ്റേഷൻ റോഡിൽ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിനിലൂടെ വിൽപനക്കായി കൊണ്ട് വന്ന നാലു കിലോ 331 ഗ്രാം കഞ്ചാവുമായി പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ടൗണ്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ ഐ.പി.എസ് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഖമറുന്നിസയ്ക്കെതിരെ പിറ്റ്–എൻഡിപിഎസ് നിയമപ്രകാരം ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.കോഴിക്കോട് പാളയത്ത് വച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാക്കും.
സിറ്റി ക്രൈം സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം ടൗൺ സ്റ്റേഷനിലെ വനിതാ സിപിഒമാരായ വന്ദന, സോണി നെരവത്ത് എന്നിവരാണ് ഖമറുന്നിസയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

