കോഴിക്കോട് ∙ താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രത്തിലേക്ക് നിരപരാധികളെ മുൻനിർത്തി ജനകീയ സമരത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ 40 ഓളം പഞ്ചായത്തുകളിൽ നിന്നുള്ള മാലിന്യങ്ങൾ ആണ് സംസ്കരിക്കുന്നതിന് വേണ്ടി കൊണ്ടുവരുന്നത്. പ്ലാന്റിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറമുള്ള മാലിന്യവും ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനത്തിന്റെ കുറവും മൂലം കഴിഞ്ഞ അഞ്ചുവർഷത്തിനു മുകളിലായി ഡിവൈഎഫ്ഐയും ജനകീയ സമര സമിതിയും ശക്തവും സമാധാനപരവുമായ സമരത്തിലുമാണ്.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ജനകീയ സമരത്തിൽ പരിശീലനം ലഭിച്ച എസ്ഡിപിഐ ക്രിമിനലുകൾ സമരത്തിൽ നുഴഞ്ഞുകയറുകയും ജനങ്ങളെ മറയാക്കി നിരവധി വാഹനങ്ങളും സ്വത്ത് വകകളും തീയിട്ട് നശിപ്പിക്കുകയും ചെയ്യുന്ന നിലയാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

