ആലപ്പുഴ: സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. തൻ്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.
അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. “സഖാവ് പിണറായി വിജയന് ജി.
സുധാകരൻ അയച്ച കവിത വൈറലാകുന്നു” എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സൈബർ ആക്രമണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുധാകരൻ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

