കല്പറ്റ∙ തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ 127 ഓളം വരുന്ന വിദ്യാർഥിനികളുടെ അതിശോചനീയാവസ്ഥയും ആവശ്യമായ ശൗചാലയ സംവിധാനം പോലുമില്ലാത്ത വിഷയങ്ങളും ചൂണ്ടിക്കാണിച്ച് കെഎസ്യു വയനാട് ജില്ലാ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയ ബാലാവകാശ കമ്മിഷനും പരാതി നല്കി. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത രീതിയിലാണ് ഏറെക്കാലമായ ഈ വിദ്യാർഥിനികള്‍ കഴിയുന്നത്.
മന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ ആയിരുന്നിട്ട് പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗതി വന്നത് തികച്ചും മന്ത്രിയുടെ നിരുത്തരവാദിത്വം ആണ്.
മന്ത്രി സൗകര്യങ്ങൾ ആസ്വദിക്കുമ്പോള്‍ തന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ അതും മന്ത്രിയുടെ വകുപ്പിന്റെ കീഴില്‍ വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ വിദ്യാർഥിനികള്‍ക്ക് ഈ ഗതി വരുന്നത് വേദനാജനകമാണ്. ഈ വിഷയം കണ്ടില്ല എന്ന് നടിക്കാനാണ് ഭാവമെങ്കില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി കേരള വിദ്യാര്‍ത്ഥി യൂണിയന് മുമ്പോട്ട് വരും.
അതിന്റെ ആദ്യഘട്ടമായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനും, ബാലാവകാശ കമ്മിഷനും പരാതി നല്‍കിയതെന്നും കെഎസ്യു ജില്ലാ നേതാക്കൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

