യുക്രെയ്നുമായുള്ള വെടിനിർത്തലിന് ഒരുങ്ങാത്ത പുട്ടിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കലിപൂണ്ടു നിൽക്കുന്നതിനിടെ, അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ. യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തിന് തടയിടാനായി രണ്ട് റഷ്യൻ എണ്ണക്കമ്പനികൾക്കുമേൽ ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
നേരത്തേ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ 25% അധികത്തീരുവയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തീരുവപ്രഹരം ഇന്ത്യയും റഷ്യയും തമ്മിലെ സഹകരണത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്, ഇന്ത്യയുടെ പുതിയ നീക്കം.
സ്വന്തമായി യൂറിയ പ്ലാന്റ്
അമോണിയ സമ്പത്തുള്ള റഷ്യയിൽ സ്വന്തമായി യൂറിയ പ്ലാന്റ് സ്ഥാപിച്ച് വളം നിർമാണം സജീവമാക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്.
ഇതു സംബന്ധിച്ച പ്രഖ്യാപനം റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഡിസംബറിൽ ഇന്ത്യയിലെത്തുമ്പോൾ ഉണ്ടാകും. വളം കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യയിൽ ഖാരിഫ് വിളവെടുപ്പ് കാലത്തുതന്നെ ചൈന നിയന്ത്രണം കൊണ്ടുവന്നത് വൻ തിരിച്ചടിയായി. വളം ക്ഷാമം രൂക്ഷമാകാനും ഇതുവഴിവച്ചു.
ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
യൂറിയ ഉൽപാദിപ്പിക്കാനുള്ള അമോണിയയും പ്രകൃതിവാതകവും റഷ്യയിൽനിന്ന് സുലഭമായി ലഭിക്കുമെന്നതാണ് ഇന്ത്യയുടെ പുതിയ ചുവടുവയ്പ്പിന് പിന്നിൽ.
വളം നിർമാണക്കമ്പനികളായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർസിഎഫ്), നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡ് (എൻഎഫ്എൽ), ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് (ഐപിഎൽ) എന്നിവയാണ് റഷ്യയിലെ പ്ലാന്റിനായി മുൻകൈ എടുക്കുകയെന്നാണ് സൂചനകൾ. നിലവിൽ, അമോണിയയും പ്രകൃതി വാതകവും ഇന്ത്യയിൽ ദുർലഭമാണ്.
2024 ൽ ഇന്ത്യയിലെ യൂറിയ ഉൽപാദനം മൂന്ന് കോടിയിലേറെ ടണ്ണാണ്.
ഇക്കാലയളവിൽ ദേശീയ തലത്തിൽ 6 പുതിയ പ്ലാന്റുകൾ കൂടി ഇന്ത്യ ആരംഭിച്ചിരുന്നു. 10,601 കോടി രൂപ ചെലവിൽ അസമിൽ പുതിയൊരു പ്ലാന്റ് കൂടി ആരംഭിച്ച് രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടി വളം ഉൽപ്പാദനത്തിൽ കരുത്തറിയിക്കാനാണ് പദ്ധതി.
എങ്കിലും ഇന്ത്യ ഇപ്പോഴും യൂറിയ ഉൽപ്പാദനത്തിനുള്ള അസംസ്കൃത ഉൽപന്നങ്ങളായ അമോണിയയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്.
ഈ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും റഷ്യയിൽ ആരംഭിക്കുന്ന പ്ലാന്റ് എന്നാണ് കരുതുന്നത്. ആഗോള തലത്തിൽ മൂന്നാമത്തെ വലിയ വളനിർമാതാക്കളും രണ്ടാമത്തെ വലിയ വളം ഉപഭോക്താക്കളുമാണ് ഇന്ത്യ. എങ്കിലും വിലയിലുണ്ടാകുന്ന എറ്റക്കുറച്ചിൽ ബാധകമാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

