വിതുര ∙ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ തൊളിക്കോട് പുളിമൂട് സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി അനസ്(31) 10 ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാമറയത്ത്. 13ന് പത്തനംതിട്ട
കാഞ്ഞീറ്റുകര മൂഴിക്കൽ കടവിനും തോട്ടാവള്ളിൽ കടവിനും ഇടയിൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു എന്നാണ് വിവരം. ശക്തമായ മഴ ആയതിനാൽ ആ സമയം നദി നിറഞ്ഞൊഴുകുകയായിരുന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരഞ്ഞെങ്കിലും 10 ദിവസങ്ങൾക്കിപ്പുറവും അനസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അടയ്ക്ക ശേഖരിക്കുന്ന ജോലി കഴിഞ്ഞ് 13ന് വൈകിട്ട് അഞ്ചരയോടെ 2 സുഹൃത്തുക്കൾക്കൊപ്പം ആണ് അനസ് കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇദ്ദേഹത്തെ കയ്യിൽ പിടിച്ചു വലിച്ചു കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും കൈവിട്ടു പോയി.
റാന്നി ഫയർ ഫോഴ്സും പത്തനംതിട്ട സ്കൂബ ടീമും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും ഒഴുക്ക് ശക്തമായതോടെ ഫലമുണ്ടായില്ല.
തുടർന്നുള്ള ദിവസങ്ങളിലും സ്കൂബ ടീം ഉൾപ്പെടെ തിരഞ്ഞെങ്കിലും നദിയിലെ അടിയൊഴുക്കും അടിത്തട്ടിലെ പാറക്കെട്ടുകളും പ്രതികൂലമായി. മൊത്ത വിലയ്ക്ക് അടയ്ക്ക, ചക്ക് തുടങ്ങിയവ വാങ്ങുന്നതിനാണ് ഇവിടെ എത്തിയത്. സജില ആണ് ഭാര്യ.
ആറും രണ്ടും വയസ്സുള്ള മക്കളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

