തിരുവനന്തപുരം ∙ മുഖ്യമന്ത്രി എന്നോടൊപ്പം (സിഎം വിത്ത് മി) സിറ്റിസൻ കണക്ട് സെന്ററിൽ നേരിട്ടെത്തി പരാതിക്കാരനെ നേരിട്ടു വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സെന്ററിലേക്കുവന്ന പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങൾ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു.
പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി.രാമൻകുട്ടി ചെത്തുതൊഴിലാളി പെൻഷൻ കുടിശിക സംബന്ധിച്ച് നൽകിയ പരാതിയിൽ, തുക നവംബർ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നെടുമുടി-ചമ്പക്കുളം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിന് നടപടി സ്വീകരിക്കാൻ ജലഗതാഗത വകുപ്പിന് നിർദേശം നൽകി. പോത്തൻകോട് പി.വി. കോട്ടേജിലെ ശരണ്യ, തിരുവനന്തപുരം നാലാഞ്ചിറ മിഥുനത്തിൽ മാത്തുക്കുട്ടി എന്നിവരുടെ പരാതികൾക്കും പരിഹാരമുണ്ടായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

