തിരുവനന്തപുരം ∙ ഒന്നര വർഷത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം സന്ദർശകർക്കായി തുറന്നു.
മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് നിരക്ക്. ഒരു സമയം 20 പേർക്ക് പാലത്തിൽ കയറി ആക്കുളം കായലുൾപ്പെടെ ആസ്വദിക്കാം. മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ആണ് പാലം തുറന്നത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എ.എ.
റഹീം എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 52 മീറ്റർ നീളത്തിൽ 1.2 കോടി രൂപ ചെലവിൽ, വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്) ആണ് പാലം നിർമിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും രണ്ടു തവണ ഗ്ലാസ് പൊട്ടിയതിനെ തുടർന്ന് പാലം അടച്ചിട്ടു. സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് പാലം തുറന്നിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

