ഈരാറ്റുപേട്ട ∙ ചെളിക്കുളമായി മാറിയ ഈരാറ്റുപേട്ട
ടൗൺ ബസ് സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു. പുതുക്കിപ്പണിയുന്നതിനായി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ദുരിതം.
ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ് സ്റ്റാൻഡ് ചെളിക്കുളം ആയതോടെ ദുരിതം ഇരട്ടിയായി. 3മാസം മുൻപാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ബസ് സ്റ്റാൻഡ് പൊളിച്ചത്.
ഇതോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ തിരക്ക് രൂക്ഷമായി. ഗതാഗത തടസ്സവും പതിവായി.
ബസ് സ്റ്റാൻഡ് പൊളിക്കുന്നതിനു മുൻപ് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്ന സംവിധാനങ്ങളൊന്നും നടപ്പായില്ല.ഇതാണ് ദുരിതം ഇത്രയും രൂക്ഷമാക്കിയത്. പരിഹാരം എന്ന രീതിയിലാണ് ബസ് സ്റ്റാൻഡ് പൊളിച്ച് ഭാഗം നിരപ്പാക്കി അവിടെ ബസുകൾ കയറ്റിയിടാൻ തീരുമാനിച്ചത്. താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും താൽക്കാലിക ശുചിമുറിയും ഇവിടെ ക്രമീകരിച്ചു.
എന്നാൽ ശക്തമായി മഴ പെയ്തതോടെ ബസ് സ്റ്റാൻഡ് ചെളിക്കുളമായി.
ബസുകൾ കയറി ഇറങ്ങുന്നതോടെ ബസിന്റെ ടയറുകളിൽ പറ്റുന്ന ചെളി ടൗണിൽ മുഴുവൻ പരക്കുകയാണ്. റോഡിൽ നിരക്കുന്ന ചെളിവെയിൽ തെളിഞ്ഞാൽ പൊടിയായും അല്ലാത്ത സമയത്ത് ചെളിയായും യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി .
പാറമടയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇട്ട് സ്റ്റാൻഡ് ലെവൽ ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ മുഴുവൻ മണ്ണാണ്. സ്റ്റാൻഡിൽ ചെളി നിറഞ്ഞതോടെ ബസിൽ വരുന്നവർക്ക് ഇറങ്ങാനും കയറാനും പറ്റാത്ത സാഹചര്യമാണ്. പരാതികൾ പലതവണ പറഞ്ഞെങ്കിലും നടപടിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

