പയ്യോളി∙ കനത്ത മഴയിൽ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട്. ദേശീയപാത നിർമാണ പ്രവൃത്തി എങ്ങും എത്താത്തതാണ് വെള്ളക്കെട്ടിന് കാരണം.
പെരുമാൾപുരത്തും അയനിക്കാടും വെള്ളക്കെട്ടിൽ കുടുങ്ങി ഗതാഗതം തടസ്സം. ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളിൽ കിലോമീറ്ററുകൾ ദൂരത്തിലാണ് വാഹനങ്ങളുടെ നീണ്ട
നിര. ഇന്നലെ പെയ്ത കനത്ത മഴയിൽ മൂന്നടിയോളം ഉയരത്തിലാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഡ്രെയ്നേജ് നിർമാണം പൂർത്തിയാകാത്തത് തിരിച്ചടിയായി. വെള്ളക്കെട്ട് കാരണം വടകര ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കുമുള്ള ഇരു സർവീസ് റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങൾ പണി പൂർത്തിയായി വരുന്ന ദേശീയ പാതയിലേക്ക് തലങ്ങും വിലങ്ങും ഓടിച്ചു കയറ്റിയതോടെ അവിടെയും ഗതാഗതം സ്തംഭിച്ചു.
ഇതോടെ പിന്നാലെയെത്തിയ വാഹനങ്ങൾ ഗതാഗത തടസ്സം ഒഴിവാക്കാൻ ഗ്രാമീണ റോഡുകളെ ആശ്രയിച്ചു. അതോടെ അവിടെയും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഇന്നലെ രാവിലെ മുതൽ സർവീസ് റോഡുകളിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഉച്ചയോടെ ഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിലേക്ക് മാറി.
ഗതാഗത കുരുക്കിൽ പെട്ട് കാത്തു നിന്ന് ക്ഷമ കെട്ട യാത്രക്കാരിൽ പലരും കനത്ത മഴയിലും ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുമായും അവരെ സഹായിക്കുന്ന നാട്ടുകാരുമായും വാക് തർക്കത്തിൽ ഏർപ്പെടുന്നതും കാണാമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

