നാളെ മുതൽ റോഡ് അടച്ചിടും
കാഞ്ഞങ്ങാട് ∙ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കൊവ്വൽപള്ളി ഭാഗത്ത്് കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ 24 മുതൽ മൂന്ന് മാസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടും. ഈ റോഡിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അലാമിപ്പള്ളി-ആറങ്ങാടി-കൂളിയങ്കാൽ വഴി ദേശീയപാതയിലൂടെയും കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂളിയങ്കാൽ–ആറങ്ങാടി-അലാമിപ്പള്ളി വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിരമിക്കൽ ആനുകൂല്യം അനുവദിക്കുന്ന പദ്ധതിയിൽ നിലവിൽ പെൻഷൻ കൈപ്പറ്റുന്ന മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ രേഖകൾ സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസുകളിൽ എത്തിക്കണം.
0497–2734587.
യോഗം 30ന്
കാസർകോട്∙ ജനന – മരണ സിവിൽ റജിസ്ട്രേഷൻ ജില്ലാതല കോഓർഡിനേഷൻ കമ്മിറ്റി യോഗം 30ന് 11നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.
അഭിമുഖം നാളെ
തളങ്കര∙ ഗവ. മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിൽ ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. മുള്ളേരിയ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി അറബിക് (ഫുൾടൈം) ഒഴിവ്.
അഭിമുഖം നാളെ 11നു സ്കൂളിൽ. 8921007533. പള്ളിക്കര∙ കീക്കാൻ ആർആർഎം ഗവ.
യുപി സ്കൂളിൽ യുപിഎസ്ടി കന്നഡ ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
9497139114. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

