വടകര ∙ ദേശീയപാതയിൽ പണി നടക്കുന്ന മീത്തലെ മുക്കാളിയിൽ പടിഞ്ഞാറു ഭാഗത്തു മണ്ണിടിഞ്ഞു. ഒരു വർഷം മുൻപ് മണ്ണിടിഞ്ഞ സ്ഥലത്ത് റോഡിന്റെ എതിർ ഭാഗത്താണ് ഇന്നലെ വൈകിട്ടു മണ്ണിടിഞ്ഞത്.
ശേഷിക്കുന്ന ഭാഗവും ഇടിയാറായ നിലയിലാണ്. മണ്ണിടിഞ്ഞ റോഡ് ഇല്ലാത്തതിനാൽ അപായം ഒഴിവായി. ഒരു വൈദ്യുതത്തൂൺ അപകടാവസ്ഥയിലാണ്.
വളരെ ഉയരത്തിലുള്ള ഈ ഭാഗത്ത് കുത്തനെ മണ്ണെടുത്തതാണ് അപകട
കാരണം. മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു.
തട്ടുതട്ടായി മണ്ണെടുക്കണമെന്ന് പറഞ്ഞെങ്കിലും നിർമാണ കമ്പനി ചെവിക്കൊണ്ടില്ല. സംരക്ഷണ ഭിത്തി കെട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വാർഡ് മെംബർ കെ.ലീല എന്നിവർ സ്ഥലം സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

