നാദാപുരം∙ തുലാമഴ കനത്തതോടെ പഴയ കെട്ടിടങ്ങൾ പലതും അപായഭീഷണിയിൽ. എളയടത്തെ വണ്ണാങ്കണ്ടി റഹീമിന്റെ വീടിനോട് ചേർന്ന് കരിങ്കല്ലും ചെങ്കല്ലും ഉപയോഗിച്ചു നിർമിച്ച മതിൽ തകർന്നു. കല്ലാച്ചി ടൗണിൽ ശോച്യാവസ്ഥയിലായ കെട്ടിടങ്ങൾ നിലം പൊത്താറായ സ്ഥിതിയിലാണ്.
വളയം റോഡ്, സലഫി മസ്ജിദ് പരിസരം, വെട്ടുകാട്ടിൽ ആശുപത്രിയും എസ്ബിഐ ശാഖയും പ്രവർത്തിച്ചിരുന്ന കെട്ടിടം, പഴയ സിപിഎം ഓഫിസ് കെട്ടിടം, ചില തുണിക്കടകൾ പ്രവർത്തിക്കുന്ന കെട്ടിടം തുടങ്ങിയവ അപകടാവസ്ഥയിലാണെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. മുൻപ് കോട്ടക്കൽ ആര്യ വൈദ്യശാല, കൈത്തറി ഷോപ്പ് തുടങ്ങിയവ പ്രവർത്തിച്ച കെട്ടിടത്തിന്റെ ചുവരുകളും തകരാറായി. നാദാപുരത്ത് ലീഗ് ഹൗസിനു സമീപത്തും ജീർണിച്ച കെട്ടിടമുണ്ട്.
കല്ലാച്ചിയിൽ മുൻപ് സ്വകാര്യ ക്ലിനിക്ക് പ്രവർത്തിച്ച കെട്ടിടം തകർന്നു തുടങ്ങിയതോടെ പൊളിച്ചു തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

