നിഷ് വെബിനാർ നാളെ
തിരുവനന്തപുരം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) സംസ്ഥാന സാമൂഹിക നീതി ഡയറക്ടറേറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന നിഡാസ് ഓൺലൈൻ സെമിനാറിന്റെ 95-ാമത് വെബിനാർ ‘കുട്ടികളുടെ സ്ക്രീൻ സമയം: രക്ഷിതാക്കൾ അറിയേണ്ടത്’ എന്ന വിഷയത്തിൽ നാളെ(24) 10:30 മുതൽ 12:30 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്:8848683261, www.nidas.nish.ac.in.
സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer
‘പുസ്തക കൂടാരം’ ഒരുക്കുന്നു
ബാലരാമപുരം∙ പുസ്തക വായന ജനകീയമാക്കാൻ പെരിങ്ങമ്മല എസ്എൻവി ലൈബ്രറി സ്കൂളുകളിൽ ‘പുസ്തക കൂടാരം’ ഒരുക്കുന്നു. ലൈബ്രറിയുടെ 80-ാം വാർഷികത്തോടനുബന്ധിച്ചാണിത്.
ഉദ്ഘാടനം നവംബർ 1ന് രാവിലെ 10ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ അധ്യക്ഷത വഹിക്കും. ആദ്യ ഘട്ടമായി ആർസി എൽപിഎസ് കല്ലിയിൽ, സെന്റ് മൈക്കിൾസ് സ്കൂൾ, പുന്നമൂട് ഗവ.മോഡൽ എച്ച്എസ്എസ്, നേമം വിക്ടറി ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പുസ്തകം എത്തിക്കുന്നത്. പദ്ധതി വിജയകരമായാൽ മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് എസ്.എസ്.സുജീവ്, സെക്രട്ടറി ഡി.കൃഷ്ണമൂർത്തി എന്നിവർ പറഞ്ഞു.
ജലനിരപ്പ് ഉയരുന്നു
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ അണകളിൽ ജലനിരപ്പ് ഉയരുന്നു.
48 അടി സംഭരണശേഷിയുള്ള പേച്ചിപ്പാറയിൽ 41. 74 അടിയും 77 അടി സംഭരണശേഷിയുള്ള പെരുഞ്ചാണിയിൽ 64.55 അടിയുമാണ് ഇന്നലെ രാവിലെത്തെ ജലനിരപ്പ്.
നാഗർകോവിൽ നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മുക്കടൽ അണയിൽ 20.09 അടിയാണ് ജലനിരപ്പ്. 25 അടിയാണ് അണയുടെ സംഭരണശേഷി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

