എലത്തൂർ ∙ അർബുദ രോഗികളുടെ ഉന്നമനത്തിനായുള്ള സംഘടന ‘പ്രതീക്ഷ’യുടെ നേതൃത്വത്തിൽ എംവിആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. സേതു സീതാറാം എൽപി സ്കൂളിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.പി.വിജയൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഇ.
സുനിൽ കുമാർ സ്വാഗതം പറഞ്ഞു. എംവിആർ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ.
ഇ. നാരായണൻ കുട്ടി വാര്യർ ബോധവൽക്കരണ ക്ലാസ് നടത്തി.
ഡോ.
ചന്ദ്രകാന്തിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനയും അശ്വനി ഡയഗ്നോസ്റ്റിക് സെന്ററിന്റെ നേതൃത്വത്തിൽ രക്ത പരിശോധനയും നടന്നു. കൗൺസിലർമാരായ വി.കെ.
മോഹൻ ദാസ്, മനോഹരൻ മാങ്ങാറിയിൽ, കുടുംബശ്രീ സിഡിഎസ് ഷീബ, കെ.ജെ.തോമസ് (പ്രതീക്ഷ പ്രസിഡന്റ്), നിസാർ നങ്ങത്താടത്ത്, ഷീബ വലിയപറമ്പ് എന്നിവർ സംസാരിച്ചു. ശിവദാസൻ മസ്റ്റർ നന്ദി പറഞ്ഞു.
250 ലേറെ പേർ ക്യാംപിൽ പങ്കെടുത്തു. വ്യാപാരി വ്യവസായി സമിതി എലത്തൂർ യൂണിറ്റ്, കുടുംബശ്രീ, ഗസൽ പുതിയനിരത്ത്, കരുണ റസിഡൻസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

