എറണാകുളം: എറണാകുളം: എറണാകുളം കോതമംഗലത്ത് പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ ഭർത്താവ് മർദിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി. കൂടുതൽ പണം ആവശ്യപ്പെട്ട് ഭർത്താവ് മർദിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതിയും കുടുംബവും ആരോപിച്ചു.
കേസുമായി മുന്നോട്ട് പോകുമെന്നും നിലവിലുള്ള കേസന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം പറഞ്ഞു. 2020ലാണ് പുത്തൻകുരിശ് സ്വദേശിയായ യുവതിയുടേയും അങ്കമാലി സ്വദേശിയായ യുവാവിന്റേയും വിവാഹം നടന്നത്.
2021ൽ കുട്ടി ജനിച്ചതിന് ശേഷം പ്രശ്നം തുടങ്ങിയെന്ന് യുവതി വെളിപ്പെടുത്തുന്നു. ജനിച്ചത് പെൺകുഞ്ഞായതിനെ ചൊല്ലിയും കൂടുതൽ പണം ആവശ്യപ്പെട്ടും ഒക്കെ മർദിച്ചിരുന്നു.
പ്രസവം കഴിഞ്ഞ 28 ആം ദിവസം യുവതിയെ കട്ടിലിൽ നിന്ന് വലിച്ചു താഴെയിട്ടു. മറ്റൊരിക്കൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അപസ്മാരം ഉണ്ടായി വീണ് പരിക്കേറ്റതാണെന്ന് ആശുപ്തരിയിൽ കള്ളം പറഞ്ഞു.
അയൽക്കാർക്ക് പ്രശ്നങ്ങൾ അറിയാമായിരുന്നു. പലതവണ ഒത്തുതീർപ്പിന് ശ്രമിച്ച് പരാജയപ്പെട്ടെന്നും കുടുംബം വ്യക്തമാക്കി.
കേസുമായി മുന്നോട്ട് പോകും. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും യുവതിയും കുടുബവും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

