സ്റ്റാഫ് നഴ്സ് നിയമനം
കോഴിക്കോട് ∙ ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 സ്റ്റാഫ് നഴ്സുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കൂടിക്കാഴ്ച 31ന് രാവിലെ 9 മുതൽ 11 വരെ ആശുപത്രി കോൺഫറൻസ് റൂമിൽ.
അഭിമുഖം 24ന്
കോഴിക്കോട്∙ മെഡിക്കൽ കോളജ് ക്യാംപസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ എച്ച്എസ്എസ്ടി ഇംഗ്ലീഷ് ഒഴിവിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 24ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
കോഴിക്കോട്∙ കല്ലായി ഗവ.
ഗണപത് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്ടി സീനിയർ കംപ്യൂട്ടർ അപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ്) അധ്യാപക തസ്തികയിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 24ന് രാവിലെ 10 നു സ്കൂൾ ഓഫിസിൽ നടക്കും.
പ്രവൃത്തി പരിചയ മേള ഇന്ന്
കൂരാച്ചുണ്ട് ∙ പേരാമ്പ്ര ഉപജില്ലാ സ്കൂൾ പ്രവൃത്തി പരിചയ മേള ഇന്ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 10.30ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് മേള ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിക്കും. 92 സ്കൂളുകളിൽ നിന്നും 1200 മത്സരാർഥികൾ മേളയിൽ മാറ്റുരയ്ക്കും.
കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേള ഇന്ന് തുടങ്ങും
കുറ്റ്യാടി∙ കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവം 22,23,24 തീയതികളിൽ കുറ്റ്യാടി ഗവ.
ഹയർ സെക്കൻഡറി സ്കൂൾ, എംഐയുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾ ഹൈസ്കൂളിലും സാമൂഹികശാസ്ത്ര മേള എംഐയുപിലുമാണ് നടക്കുക.
ഉപജില്ലയിലെ 89 സ്കൂളുകളിൽ നിന്നായി 3600ഓളം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം 23ന് രാവിലെ 9ന് കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി. സുരേന്ദ്രൻ, വാഷിങ്ടണിലെ മേസൺ യൂണിവേഴ്സിറ്റി സ്കോളർഷിപ് ജേതാവ് ഹേബൽ അൻവർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ശാസ്ത്രമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അധ്യക്ഷ ഒ.ടി.നഫീസ, ജനറൽ കൺവീനർ സെഡ്.എ.ഷമീം, പ്രധാനാധ്യാപിക കെ.സലീന എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

