പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്;
പേട്ട ∙ പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പദ്ധതിയിലേക്ക് അങ്ങാടി പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ, എൻജിനീയറിങ്, മറ്റു പ്രഫഷനൽ ബിരുദം, ബിരുദം, ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദ ശേഷം ഗവേഷണം, പോളിടെക്നിക്, ഐടിഐ, പ്ലസ്ടുവിനു ശേഷമുള്ള മറ്റു ഗവ. അംഗീകൃത റഗുലർ കോഴ്സ്, ഇതര സംസ്ഥാന ഗവ.
അംഗീകൃത സർവകലാശാല റഗുലർ കോഴ്സ്, പ്രഫഷനൽ കോഴ്സിലേക്കുള്ള എൻട്രൻസ് കോച്ചിങ് എന്നിവയ്ക്ക് അപേക്ഷിക്കാം. നാളെവരെ അപേക്ഷ സ്വീകരിക്കും.
മെഡിക്കൽ ക്യാംപ്
പെരുമ്പെട്ടി ∙ പബ്ലിക് ലൈബ്രറിയിൽ നാളെ 10ന് ജില്ലാ ഹോമിയോ ആശുപത്രിയുടെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നടക്കും.
ആരോഗ്യ പരിശോധനാ ക്യാംപ്
പെരുമ്പെട്ടി ∙ പബ്ലിക് ലൈബ്രറിയിൽ നാളെ 10ന് ജില്ലാ ഹോമിയോ ആശുപത്രിയുടെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നടക്കും.
ചർച്ച 25ന്
റാന്നി ∙ ‘ നാളത്തെ പഞ്ചായത്ത് നവീന ആശയങ്ങൾ ’ എന്ന വിഷയത്തെക്കുറിച്ച് 25ന് 10ന് അങ്ങാടി പിജെടി ഹാളിൽ ചർച്ച നടക്കും പിജെടി പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായിട്ടാണിത്. ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാർജനം, ഗ്രാമ സൗന്ദര്യവൽക്കരണം, കൃഷി, വ്യവസായം, വിപണനം, സ്കിൽ ഡവലപ്മെന്റ്, മനുഷ്യ ശേഷി വികസനം എന്നീ വിഷയങ്ങളാണു ചർച്ച ചെയ്യുന്നത്.
താൽപര്യമുള്ളവർ പേരുകൾ റജിസ്റ്റർ ചെയ്യണം. 9495016912,9447093616.
വിമുക്തഭടന്മാർക്ക് നിയമസഹായം: സിറ്റിങ് 25ന്
പത്തനംതിട്ട
∙ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ ജില്ലാ സൈനികക്ഷേമ ഓഫിസിൽ വീർ പരിവാർ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാർക്ക് ആവശ്യമായ നിയമസഹായം ലഭിക്കുന്നതിന് 25ന് 10.30ന് സിറ്റിങ് ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു. 0468-2961104
സ്വയംതൊഴിൽ പരിശീലനം; പ്രവേശനം തുടങ്ങി
പത്തനംതിട്ട
∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന നെറ്റിപ്പട്ടം, നോർമൽ മെഴുകുതിരി, കളർ മെഴുകുതിരി, മണമുള്ള മെഴുകുതിരി, ഗ്ലാസ് മെഴുകുതിരി, സോപ്പ്, ഹാൻഡ് വാഷ്, ഡിറ്റർജന്റ്, ലോഷൻ, സാംപ്രാണി, ഡിഷ് വാഷ് എന്നിവയുടെ സൗജന്യ നിർമാണ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 04682992293.
പന്നിവളർത്തൽപരിശീലനം
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ പന്നി വളർത്തൽ വിഷയത്തിൽ 29, 30 തീയതികളിൽ 10 മുതൽ 5 വരെ സൗജന്യ പരിശീലന ക്ലാസ് നടക്കും.
റജിസ്റ്റർ ചെയ്യണം. 0469 2965535.
ഐടിഐ കോഴ്സ്
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ 6 മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്, ഒരു വർഷത്തെ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് വെയർ ഹൗസ് മാനേജ്മെന്റ്, ഒരു വർഷത്തെ പ്രെഫഷനൽ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ ക്യാബിൻ ക്രൂ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
യോഗ്യത: പ്ലസ് ടു/ബിരുദം. 7306119753
ബ്യൂട്ടീഷൻകോഴ്സ്
മല്ലപ്പള്ളി ∙ ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിൽ 2 മാസത്തെ ബ്യൂട്ടീഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 16–50. വനിതകൾക്ക് അപേക്ഷിക്കാം.
ഫോൺ: 9656558182. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

