നിലയ്ക്കൽ ∙ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലും പമ്പയിലേക്കുള്ള സഞ്ചാരപാത കനത്ത സുരക്ഷാ വലയത്തിൽ. ശബരിമല ദർശനത്തിനു പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ വഞ്ചിപ്പടിക്കൽ പരിശോധനയ്ക്കു വിധേയമായ ശേഷമാണ് കടത്തിവിടുന്നത്.പൊലീസ്, വനംവകുപ്പ് അടക്കമുള്ള ഉദ്യോഗസ്ഥരെ നിലയ്ക്കൽ മുതൽ പമ്പവരെയുള്ള നാൽപതോളം പോയിന്റുകളിൽ ഇന്നലെ രാവിലെ മുതൽ വിന്യസിച്ചു.
തീർഥാടന പാതയിൽ അട്ടത്തോട് അടക്കമുള്ള പ്രദേശങ്ങളിൽ റോഡിനോടു ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ പത്തരയോടെ അടയ്ക്കണമെന്നും പൊലീസ് നിർദേശം നൽകി.രാഷ്ട്രപതിയുമായി എത്തുന്ന ഹെലികോപ്റ്റർ ഇറങ്ങുന്ന ഹെലിപാഡിനു സമീപത്തേക്കു ആരേയും കടത്തിവിടില്ല.
ഹെലിപാഡ് റോഡിന്റെ തുടക്കത്തിൽ പ്രവർത്തിക്കുന്ന പൊലീസ് വയർലെസ് കൺട്രോൾ സ്റ്റേഷനു സമീപം പ്രത്യേക പൊലീസ് സംഘം കാവൽ ഉണ്ട്.
അപരിചിതരായി എത്തുന്ന എല്ലാവരെയും തടയും. ഉദ്യോഗസ്ഥർ ആണെങ്കിൽ പോലും തിരിച്ചറിയൽ രേഖ ഇല്ലാത്ത ആരേയും ഈ ഭാഗത്തേക്കു പ്രവേശിക്കാൻ അനുവദിക്കില്ല.ഇന്നലെ ഉച്ചയ്ക്കുശേഷം തീർഥാടകരുടെ സാന്നിധ്യവുംകുറവായിരുന്നു.
തോരാത്ത മഴ കാരണം തീർഥാടന പാത മഞ്ഞ് മൂടിയ നിലയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

