ചെന്നൈ: മാരിമുത്തുവിന്റെ അപ്രതീക്ഷിതമരണം തമിഴ്നാട് സിനിമാപ്രവർത്തകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. രാവിലെ ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോയ ആളെ ചേതനയറ്റനിലയിൽ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കുടുംബത്തിനും ദുഃഖംതാങ്ങാനായില്ല. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. തമിഴ് സിനിമാ ലോകത്തുണ്ടായ വലിയനഷ്ടമാണ് മാരിമുത്തുവിന്റെ വേർപാടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
സൂപ്പർ താരം രജനീകാന്തും അനുശോചിച്ചു. മാരിമുത്തു ഒരുനല്ല മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും രജനി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. മാരിമുത്തുവിന്റെ മരണം ഹൃദയഭേദകമായ വാർത്തയാണെന്ന് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.
സഹോദരന്മാർ തമ്മിലുള്ള ബന്ധമാണ് തങ്ങൾക്കിടയിലുണ്ടായിരുന്നതെന്ന് നടൻ പ്രസന്ന പറഞ്ഞു. ജീവിതം അദ്ദേഹത്തിന് ഒരിക്കലും എളുപ്പമായിരുന്നില്ല. നടൻ എന്നനിലയിൽ മികവ് പുലർത്തിവന്ന അദ്ദേഹം കുറേക്കാലംകൂടി ജീവിച്ചിരിക്കേണ്ടിയിരുന്നുവെന്നും പ്രസന്ന പറഞ്ഞു.
മാരിമുത്തു സംവിധാനം നിർവഹിച്ച രണ്ട് ചിത്രങ്ങളിലും പ്രസന്നയായിരുന്നു നായകൻ. താൻ അഭിനയിച്ച നേർക്ക് നേർ എന്ന ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചപ്പോഴാണ് മാരിമുത്തുവിനെ പരിചയപ്പെടുന്നതെന്നും അദ്ദേഹത്തിന്റെ മരണം ഞെട്ടിച്ചുവെന്നും നടൻ കാർത്തി പ്രതികരിച്ചു.
Content Highlights: marimuthu g actor, tamil film industry is mourning on his demise, marimuthu g filmography
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]