ദോഹ: ഏഴാമത് ഖത്തർ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവലിന് (ക്യു.ഐ.എ.എഫ്) ഈ വർഷം ഡിസംബർ 7 മുതൽ 12 വരെ ദോഹ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയാകും. മാപ്സ് ഇന്റർനാഷണലുമായി സഹകരിച്ച് കതാറ സംഘടിപ്പിക്കുന്ന കലാമേളയിൽ 70 രാജ്യങ്ങളിൽ നിന്നായി 450-ൽ അധികം കലാകാരന്മാർ അണിനിരക്കും.
“കലയിലെ സുസ്ഥിരതയും നവീകരണവും” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഫെസ്റ്റിവൽ അരങ്ങേറുന്നത്. പരിസ്ഥിതി സൗഹൃദപരമായ കലാസൃഷ്ടികൾക്കും കലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നൂതന സാങ്കേതികവിദ്യകളുടെ സ്വാധീനത്തിനും മേള ഊന്നൽ നൽകുമെന്ന് കതാറ ജനറൽ മാനേജർ പ്രൊഫ.
ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 8-ന് വൈകുന്നേരം 6 മണിക്ക് ‘സാംസ്കാരിക സായാഹ്നം’, ഡിസംബർ 8, 9 തീയതികളിൽ പ്രമുഖ അന്താരാഷ്ട്ര കലാകാരന്മാർ നയിക്കുന്ന ശില്പശാലകൾ, ഡിസംബർ 9-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കലാ സമ്മേളനം, ഡിസംബർ 10-ന് രാത്രി 8 മണിക്ക് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ‘കൾച്ചറൽ ഡിന്നർ’ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

