പന്തളം ∙ മണ്ഡലകാലത്തിനു മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ വലിയകോയിക്കൽ ക്ഷേത്രത്തിൽ ഉടൻ തുടങ്ങും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് ജോലികൾ തുടങ്ങുന്നത്.
പെയ്ന്റിങ്, ശുചിമുറി അറ്റകുറ്റപ്പണി എന്നിവ നടത്തും. ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള വെള്ളം ക്ഷേത്രമുറ്റത്തേക്കൊഴുകുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാകും.
അന്നദാനമണ്ഡപത്തിലെ അടുക്കളയിൽ നിന്നുള്ള മലിനജലം ശേഖരിക്കാനായി സംഭരണി നിർമിക്കും.
അതേസമയം, പാർക്കിങ് ഏരിയ ടൈൽ പാകി സുഗമമാക്കുന്ന ജോലികൾ ഇത്തവണയും ഉണ്ടാകാനിടയില്ല. എന്നാൽ, ശക്തമായ മഴയുള്ള സമയങ്ങളിൽ ഒഴുക്ക് ശക്തമായി അച്ചൻകോവിലാറ്റിൽ നിന്നു ഇവിടേക്ക് വെള്ളം കയറുന്നതൊഴിവാക്കാൻ ചീപ്പ് നിർമാണം നടത്തും.
മണ്ഡപത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ കഴിഞ്ഞ ദിവസം വിഛേദിച്ചിരുന്നു. തകരാർ പരിഹരിച്ചു കണക്ഷൻ പുനഃസ്ഥാപിച്ചെന്ന് ഇലക്ട്രിക്കൽ വിഭാഗം അറിയിച്ചു.
ഒരുക്കങ്ങൾ അവലോകനം ചെയ്യാനായി വിപുലമായ യോഗവും വൈകാതെ നടക്കും.
സംഭരണി അപകടാവസ്ഥയിൽ
പഴയ അന്നദാനമണ്ഡപത്തിനോട് ചേർന്ന ജലസംഭരണി അപകടാവസ്ഥയിലായിട്ടും പരിഹാരനടപടികളില്ല. 40ലധികം വർഷം പഴക്കമുള്ളതാണ് ഇത്. സംഭരണി സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് തട്ടിൽ വിള്ളൽ വീണു കമ്പി തെളിഞ്ഞു. ഇതിന്റെ തൂണുകളിലും ചുമരുകളിലും വിള്ളലുണ്ട്. 20,000 ലീറ്ററോളം ശേഷിയുള്ളതാണ് സംഭരണി.
ഇതുകൂടാതെ മറ്റൊരു പ്ലാസ്റ്റിക് സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. മുൻ ദേവസ്വം ബോർഡിന്റെ കാലയളവിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാമെന്നു അധികൃതർ അറിയിച്ചിരുന്നു. തീർഥാടനകാലത്ത് ഇതിന്റെ പരിസരത്ത് തീർഥാടകർ വിശ്രമിക്കുന്നത് പതിവാണ്. അപകടാവസ്ഥ കണക്കിലെടുത്ത് അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

