കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ രാവിലെ ഒൻപതിനു മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
പച്ചക്കറി മാർക്കറ്റിലെ മൾട്ടി ലവൽ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസും നിർവഹിക്കും.
കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 2009-ൽ തറക്കല്ലിട്ട
പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണു മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്.
6 ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
മൂന്നര ലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം – പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി. രാവിലെ 11ന് എസ്എൻ ഹാളിൽ പി.വി.സാമി അനുസ്മരണത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി 12ന് രാമനാട്ടുകര നഗരസഭ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.
പാളയത്ത് ഇന്ന് കരിദിനാചരണവും മനുഷ്യച്ചങ്ങലയും
∙ പാളയത്തെ പഴം–പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുന്നതിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് കരിദിനം ആചരിക്കാൻ പാളയത്തെ വ്യാപാരികളും തൊഴിലാളികളും.
കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും കല്ലുത്താൻകടവിലേക്കു മാറില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 9നു മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

