പാലക്കാട് ∙ മഴ ശക്തമായി മലമ്പുഴ ഡാം കൂടുതൽ തുറന്നാൽ മുക്കൈ നിലംപതി പാലം മുങ്ങും. ഒപ്പം അതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടും. ഇതിനു പരിഹാരമായി നിലംപതി പാലത്തിനു പകരം ഉയരപ്പാലം വേണമെന്ന ആവശ്യമുയരുന്നു.
പാലക്കാട്ടു നിന്നു മലമ്പുഴയിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. മുക്കൈ പുഴയ്ക്കു കുറുകെ പാലം വന്നാൽ തടസ്സമില്ലാത്ത ഗതാഗതവും ഉറപ്പാക്കാം. മലമ്പുഴ വിനോദസഞ്ചാര മേഖലയ്ക്കും ഇതു ഗുണകരമാകും.
ഇവിടെ ഉയരപ്പാലം നിർമിക്കാൻ സാങ്കേതിക തടസ്സമൊന്നുമില്ലെന്നു പൊതുമരാമത്ത് പാലം വിഭാഗവും പറയുന്നു.
ഇതിനായി പദ്ധതി തയാറാക്കണമെന്നു മാത്രം. യാത്രക്കാരും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവിൽ ഇത്തരത്തിൽ പദ്ധതിയില്ലെന്നും ഭാവിയിൽ പരിഗണിക്കുമെന്നും എ.പ്രഭാകരൻ എംഎൽഎ അറിയിച്ചു. മഴയിൽ മുക്കൈ പുഴയിൽ ജലനിരപ്പു ക്രമാതീതമായി ഉയർന്നാൽ നിലംപതി പാലം അടച്ചിടേണ്ട
സ്ഥിതിയുണ്ട്. ഞായറാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ ഇതേ രീതിയിൽ പാലം അടച്ചിട്ടിരുന്നു.
കുളവാഴകൾ നീക്കി: ഒഴുക്കു സുഗമമാക്കി
മലമ്പുഴ ഡാം ഷട്ടറുകൾ 40 സെന്റിമീറ്റർ വീതം ഉയർത്തിയതിനെത്തുടർന്ന് കടുക്കാംകുന്നം നിലംപതി പാലത്തിൽ വെള്ളം കയറി.
വശത്ത് വൻതോതിൽ കുളവാഴകൾ അടിഞ്ഞു താഴെയുള്ള ഒഴുക്കു തടസ്സപ്പെട്ടതോടെയാണ് വെള്ളം പാലം കവിഞ്ഞൊഴുകിയത്. ഇതേത്തുടർന്നു മലമ്പുഴ, ടൗൺ നോർത്ത് പൊലീസ് സ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു.
ഇന്നലെ പകൽ മണ്ണുമാന്തി യന്ത്രം എത്തിച്ച് പാലത്തിന്റെ വശത്തടിഞ്ഞ കുളവാഴകൾ നീക്കി ഒഴുക്കു സുഗമമാക്കി. ഇതോടെ ഗതാഗതവും പുനഃസ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

