ഒളവണ്ണ∙ ബസ് സ്റ്റാൻഡ് പോയിട്ട് ഒരു സ്ഥിരം ബസ് കാത്തിരിപ്പു കേന്ദ്രം പോലും പന്തീരാങ്കാവിലില്ല. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം നൂറോളമാണ്. മൂന്നു പതിറ്റാണ്ടിലധികമായി ബസ് സ്റ്റാൻഡിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്.
ഓരോ തദ്ദേശ തിരഞ്ഞെടുപ്പു വരുമ്പോഴും ബസ് സ്റ്റാൻഡ് വാഗ്ദാനം നൽകാറുണ്ട്. 20 വർഷം മുൻപ് സ്ഥലം പോലും അക്വയർ ചെയ്യാൻ ഒരുങ്ങിയതാണ്.
പക്ഷേ ഒന്നും നടന്നില്ല. മഴയും വെയിലും കൊണ്ടായിരുന്നു തെരുവിൽ ബസ് കാത്തുനിൽപ്.
പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ കെ.ഷാജുവിന്റെ നേതൃത്വത്തിൽ തൽകാലത്തേക്ക് ദേശീയപാത പന്തീരാങ്കാവ് മേൽപാലത്തിനടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം സജ്ജമാക്കിയത് യാത്രക്കാർക്ക് അനുഗ്രഹമായി.
എന്നാൽ അത് ഇപ്പോൾ ഒരു തരത്തിൽ പൊല്ലാപ്പായിരിക്കുകയാണ്.ഇവിടെ കൂടുതൽ ബസുകൾ നിർത്തിയിടുന്നത് അസൗകര്യം സൃഷ്ടിക്കുന്നു. ജംക്ഷനിലെ വീതി കുറഞ്ഞ സർവീസ് റോഡിൽ ബസുകൾ പാർക്ക് ചെയ്യുന്നതിനു പിന്നാലെ മറ്റു വാഹനങ്ങളുടെ നീണ്ട നിരയാണ്.അശാസ്ത്രീയ വാഹന പാർക്കിങ് ഗതാഗതത്തിന് ദുരിതമായതായി പരാതി ഉയരുന്നുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മാത്രം ഒതുങ്ങുന്ന ബസ് സ്റ്റാൻഡ് എന്നു വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

