ചാത്തന്നൂർ ∙ ചെറിയ മഴ പെയ്താൽ പോലും ആഴ്ചകളോളം തുടരുന്ന വെള്ളക്കെട്ടിൽ വലഞ്ഞു യാത്രക്കാർ. കാരംകോട് വാർഡിൽ വെട്ടിക്കുന്നുവിള- എസ്എൻ കോളജ് റോഡ് വെള്ളത്തിൽ മുങ്ങി കാൽനടയാത്ര ഉൾപ്പെടെ തടസ്സപ്പെടുന്നത്.
വെള്ളം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.ഏറം മാടൻകാവ് – കിണറുമുക്ക് റോഡ് ആരംഭിക്കുന്നതിനു സമീപത്തു നിന്ന് എസ്എൻ കോളജിലേക്കുള്ള ഇടറോഡാണു വെള്ളത്തിലും ചെളിയിലും മുങ്ങിയത്. ഇരു ഭാഗത്തു നിന്നു ഒഴുകി വരുന്ന മഴ വെള്ളം റോഡിൽ കെട്ടി നിൽക്കുകയാണ്.
കുറച്ചു നാൾ മുൻപ് റോഡിൽ ഇന്റർലോക്ക് കട്ടകൾ നിരത്തിയെങ്കിലും വെള്ളക്കെട്ടിനു പരിഹാരം ഉണ്ടായില്ല.
വെട്ടിക്കുന്നുവിള, ഏറം മാടൻകാവ്, സിവിൽ സ്റ്റേഷൻ, തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് എസ്എൻ കോളജ്, സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമാണ്. വിദ്യാർഥികളും ഒട്ടേറെ കുടുംബങ്ങളും റോഡിനെ ആശ്രയിക്കുന്നുണ്ട്.
എന്നാൽ റോഡ് വെള്ളത്തിലും ചെളിയിലും മുങ്ങിയതോടെ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാർ ഉൾപ്പെടെ വലയുകയാണ്. റോഡിന്റെ വശങ്ങളിലുള്ള വീട്ടുകാർക്ക് സമീപത്തെ വീടുകളിലേക്ക് പോകുന്നത് പോലും ബുദ്ധിമുട്ടാണ്.
ചെളി നിറഞ്ഞ വെള്ളം ആഴ്ചകളോളം കെട്ടി നിൽക്കുന്നത് പകർച്ച വ്യാധി ഭീഷണി ഉയർത്തുന്നുണ്ട്.
സമീപ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരണം സംഭവിച്ചിരുന്നു. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും സമീപ പ്രദേശങ്ങളിൽ ഉണ്ട്.
രോഗ വ്യാപന ഭീതി ഒഴിവാക്കാൻ അധികൃതരുടെ ശ്രദ്ധ ഉണ്ടാകണം.ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചു വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

