തിരുവനന്തപുരം ∙ പാളയത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിക്കിടയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലും പിന്നാലെ നഗരത്തിലുണ്ടായ ആക്രമണ പരമ്പരയും നിയന്ത്രിക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ച. 18ന് രാത്രി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്നു കഷ്ടിച്ച് 400 മീറ്റർ മാത്രം ദൂരമുള്ള ഹോട്ടലിലും 24 മണിക്കൂർ പൊലീസ് പട്രോളിങ് നടത്തുന്ന എംജി റോഡിലും പൊലീസ് എയ്ഡ് പോസ്റ്റുള്ള ജനറൽ ആശുപത്രിയിലുമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഒന്നര മണിക്കൂറോളം സംഘർഷം നീണ്ടിട്ടും ഒരാളെപ്പോലും പിടികൂടാതെ ഇരു സംഘങ്ങളിൽപ്പെട്ടവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ആർക്കും പരാതിയില്ലെന്ന ഉറപ്പിൽ വിട്ടയച്ച് പൊലീസ് തടിയൂരി.
ഇരുമ്പ് കമ്പികൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റയാൾ ആദ്യം പരാതി നൽകിയെങ്കിലും സമ്മർദങ്ങൾക്കു വഴങ്ങി പരാതി പിൻവലിച്ചു. ഗുണ്ടാപ്പോര് പുറത്തായാൽ വിവാദമാകുമെന്നതിനാലാണ് പൊലീസ് സംഭവം രഹസ്യമാക്കിയത്.
ഹോട്ടലിലെ ആക്രമണത്തിൽ ഹോട്ടൽ അധികൃതർക്കും പരാതിയില്ലെന്ന കാരണം പറഞ്ഞു കേസെടുത്തില്ല. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി സംഘർഷം ഉണ്ടാക്കിയതിനും ആശുപത്രി വളപ്പിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയതിനും സ്വമേധയാ കേസ് എടുക്കാമായിരുന്നിട്ടും പൊലീസ് അതിനും തയാറായില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുപ്രസിദ്ധ ഗുണ്ടയുടെ ഇടനിലക്കാരനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ പാളയം സ്വദേശിയുടെ സംഘവും കൊലക്കേസിലും ലഹരിക്കേസുകളിലും പ്രതിയായ വലിയതുറ സ്വദേശിയുടെ സംഘവുമാണ് ഏറ്റുമുട്ടിയത്.
കടകളിൽ ഗുണ്ടാപ്പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കാരണം.
ഹോട്ടലിൽ ഡിജെ പാർട്ടി നടക്കുമ്പോൾ ഈ ഗുണ്ടയുടെ സാന്നിധ്യമുണ്ടായിരുന്നതായി പ്രചാരണമുണ്ടെങ്കിലും സംഭവ ദിവസം ഇയാൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

