അരൂർ∙ ഉയരപ്പാത നിർമാണ തൊഴിലാളികൾ താമസിക്കുന്ന ചന്തിരൂരിലെ 9–ാം നമ്പർ ലേബർ ക്യാംപിൽ അതിഥിത്തൊഴിലാളി ഷോക്കേറ്റു മരിച്ചു. ശുദ്ധജലം കൊണ്ടുവരുന്ന മോട്ടർ ഘടിപ്പിച്ച ടാങ്കർ ലോറിയിൽ നിന്നു ക്യാംപിലെ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുമ്പോൾ അബദ്ധത്തിൽ ലോറിയിൽ പിടിച്ച യുപി സ്വദേശി രാജേഷ് കുമാർ (20)ആണ് മരിച്ചത്.
യുപി കാൻപുർ ജില്ലയിൽ റാംപൂ വില്ലേജിൽ മധുര പ്രസാദിന്റെ മകനാണ്. ഇന്നലെ രാവിലെ 8നാണ് അപകടം.
എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
ദേശീയപാതയിൽ ചന്തിരൂർ പാലത്തിനു സമീപമാണ് 300ലേറെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപ്. രണ്ടു ദിവസം മുൻപ് ഇതേ ടാങ്കർ ലോറിയിൽ നിന്നു വെള്ളം പമ്പ് ചെയ്യുമ്പോൾ ഇക്ബാൽ എന്ന തൊഴിലാളിക്കും ഷോക്കേറ്റിരുന്നു.
ഇയാൾക്ക് ശരീരഭാഗങ്ങളിൽ പൊള്ളലേറ്റു. ഈ വിവരം ലേബർ ക്യാംപിന്റെ ചുമതലക്കാരോടും ടാങ്കർ ലോറി ഡ്രൈവറോടും പറഞ്ഞെങ്കിലും അവഗണിച്ചതായി തൊഴിലാളികൾ പറഞ്ഞു. ഇന്നലെ അപകടത്തിനു ശേഷം തൊഴിലാളികൾ ലേബർ ക്യാംപിനു മുന്നിലും ആശുപത്രിയിലും കരാർ കമ്പനി അധികൃതരുടെ അലംഭാവത്തിനെതിരെ ശബ്ദമുയർത്തി.
മാധ്യമ പ്രവർത്തകരോടും പൊലീസിനോടും ആശങ്ക പങ്കുവച്ചു. തൊഴിലാളിയുടെ ദാരുണ മരണത്തെ തുടർന്ന് പൊലീസ് ക്യാംപിലെത്തി ടാങ്കർലോറി ഡ്രൈവറെയും, ലേബർ ക്യാംപിന്റെ ചുമതലക്കാരനെയും കസ്റ്റഡിയിലെടുത്തു.
അരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാജ്കുമാറിന്റെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

