ശ്രീകൃഷ്ണപുരം ∙ പൊന്നിനെക്കാൾ തങ്കമനസ്സുള്ളൊരു ഓട്ടോ ഡ്രൈവറുണ്ട് ശ്രീകൃഷ്ണപുരം അമ്പാടി ജംക്ഷനിൽ. തന്റെ ഓട്ടോറിക്ഷയിൽ കയറിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവനോളം തൂക്കം വരുന്ന കൈച്ചെയിൻ തിരികെ കൊടുത്ത് മാതൃകയായ ശ്രീകൃഷ്ണപുരം പൂഴിക്കളപറമ്പിൽ രാജു (46) ആണ് ആ തങ്കമനസ്സിനുടമ.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ ചന്തപ്പുരയിലെ കടയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ മുരുകൻ രാജുവിനെ ഓട്ടം വിളിക്കുന്നത്. വില്ലേജ് ഓഫിസിനടുത്തുള്ള ഭാര്യവീട്ടിലേക്കായിരുന്നു ഓട്ടം.
മുരുകനെ കൊണ്ടുവിട്ട
ശേഷം വീണ്ടും രണ്ട് ഓട്ടവും കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു എസ്ബിടി ജംക്ഷനിൽ നിന്നു രാജുവിന്റെ മകൾ ഭദ്രയും ഭാര്യ ഗീതയും വീട്ടിൽ കൊണ്ടുവിടണമെന്നാവശ്യപ്പെട്ട് രാജുവിനെ വിളിക്കുന്നത്. അവരെ കയറ്റാനെത്തിയപ്പോഴാണ് ഓട്ടോറിക്ഷയിൽ കിടക്കുന്ന കൈച്ചെയിൻ ഭദ്രയുടെ ശ്രദ്ധയിൽപെടുന്നത്. ഉടൻ മുൻപ് ഓട്ടം വിളിച്ചവരുടെ വീട്ടിലെത്തി അന്വേഷിച്ചുവെങ്കിലും അവരുടേതല്ലെന്നു മനസ്സിലായി.
നേരെ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെത്തി കൈച്ചെയിൻ ഏൽപിച്ചു. പൊലീസാണ് ഉടമസ്ഥൻ മുരുകനെ കണ്ടെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിൽ രാജു ചെയിൻ മുരുകനു നൽകി.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണു ഭദ്ര. രാജുവിന്റെ മകൻ സൂരജ് എറണാകുളത്തു ജോലി ചെയ്യുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

