പെരിയ ∙ ഗോകുലം ഗോശാലയിൽ പരമ്പര വിദ്യാപീഠത്തിന്റെ ദീപാവലി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. വ്യവസായിയും ഗോസംരക്ഷണ പ്രവർത്തകനുമായ കൊൽക്കത്തയിലെ മഹാവീര സോനിക ഉദ്ഘാടനം ചെയ്തു.
ഗോശാല സ്ഥാപകൻ വിഷ്ണുപ്രസാദ് ഹെബ്ബാർ, ഡോ. നാഗരത്ന ഹെബ്ബാർ, സംഗീതജ്ഞരായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, താമരശ്ശേരി ഈശ്വരൻ ഭട്ടതിരി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഉഡുപ്പി പവന ആചാർ നേതൃത്വം നൽകിയ അഞ്ച് വീണകൾ ചേർന്ന കച്ചേരി, ഇടയാർ സഹോദരങ്ങൾ, താമരശ്ശേരി ഈശ്വരൻ ഭട്ടതിരി, ഉഷാ ഭട്ട്, ജയലക്ഷ്മി ഭട്ട്, കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ, ശ്രീഹരി ഭട്ട്, ചൈതന്യ അശോക്, വൈഷ്ണവി നമ്പ്യാർ എന്നിവരുടെ കച്ചേരികൾ നന്ദി മണ്ഡപത്തിൽ അരങ്ങേറി.
പ്രണവം ശങ്കരൻ നമ്പൂതിരിയുടെ കച്ചേരിയിൽ ഇടപ്പള്ളി അജിത് വയലിനിലും മൃദംഗത്തിൽ ബാലകൃഷ്ണ കമ്മത്തും ഘടത്തിൽ ശ്രീജിത്ത് വെള്ളാട്ടഞ്ഞൂറും പക്കമേളമൊരുക്കി.
വിഷ്ണു ഹെബ്ബാർ രചിച്ച ഭജനകൾ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ നേതൃത്വത്തിലുള്ള പരമ്പര വിദ്യാപീഠം ഭജനസംഘം ആലപിച്ചു. ശ്രീലത നിക്ഷിത് വീണയിലും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും കൃഷ്ണപ്രസാദ് ഹെബ്ബാർ കീ ബോർഡിലും ഭജനയിൽ പങ്കാളികളായി.
സംഗീതോത്സവത്തിൽ ഇന്ന്
സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് അനസൂയ പാഥക്, സർവേഷ് ദേവസ്ഥലി, അദിതി പ്രഹ്ലാദ്, അഭിജ്ഞ റാവു, ശിൽപ പഞ്ച, അജയ്മുഖ് ചെന്നൈ, സ്നേഹ ഗോമതി വീണ, ശ്രീനിധി ഭട്ട്, വിഭശ്രീ ബെള്ളാരെ, ശ്രുതി വാരിജാക്ഷൻ, ശ്രേയ കൊളത്തായ, പ്രതീക്ഷ ഭട്ട്, കാഞ്ചന സഹോദരിമാർ എന്നിവർ നന്ദി മണ്ഡപത്തിൽ ഗാനാർച്ചന നടത്തും.ഗോശാലാ സ്ഥാപകൻ രചിച്ച നവഗ്രഹ കൃതികൾ ഇന്ന് വെള്ളിക്കോത്ത് വിഷ്ണു ഭട്ട് നന്ദി മണ്ഡപത്തിൽ ആലപിച്ച് പ്രകാശനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

