കാസർകോട് മിംസിൽ കേൾവി പരിശോധനാ ക്യാംപ്
കാസർകോട് ∙ കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വിദഗ്ധ ഇഎൻടി ഡോക്ടർമാർ, ഓഡിയോളജിസ്റ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധനയും സംസാരവൈകല്യ നിർണയവും നടത്തുന്നു. മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും കേൾവിസഹായികൾക്ക് പ്രത്യേക കിഴിവും നിലവിൽ കേൾവിസഹായികൾ ഉപയോഗിക്കുന്നവർക്ക് എക്സ്ചേഞ്ച് ഓഫറും ലഭ്യമാകും.
ഇന്നുമുതൽ 31 വരെ ഓഫർ ലഭിക്കും. എല്ലാവിധ പരിശോധനകളും തെറപ്പികളും ഓഡിയോളജി ആൻഡ് സ്പീച്ച് തെറപ്പി ഡിപ്പാർട്മെന്റിൽ ലഭ്യമാകും.
വിവരങ്ങൾക്കും ബുക്കിങ്ങിനും 7034001111, 7034020202
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന വകുപ്പ് തലശ്ശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരപ്പ, നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലുള്ളവർക്കുള്ള പ്രവേശന പരീക്ഷ 23ന് രാവിലെ 10:30ന് കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫിസിലും മഞ്ചേശ്വരം, കാസർകോട്, കാറഡുക്ക ബ്ലോക്ക് പരിധിയിലുള്ളവർക്ക് 24ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫിസിലുമായി നടക്കും.
ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ 18നും 24നും ഇടയിലുള്ള വിദ്യാർഥിനി–വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 10 മാസം നീളുന്ന തൊഴിലധിഷ്ഠിത കൺവൻഷനൽ ആൻഡ് സിഎൻസി മെഷിനിസ്റ്റ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.എൻടിടിഎഫ് നടത്തുന്ന പ്രവേശന പരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവരുടെ ഹോസ്റ്റൽ ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും.
കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്രമുഖ വ്യവസായശാലകളിൽ നിയമനത്തിന് സഹായം നൽകും. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി ജില്ലാ പട്ടികജാതി വികസന ഓഫിസ് അല്ലെങ്കിൽ തലശ്ശേരി എൻടിടിഎഫ് കേന്ദ്രവുമായി ബന്ധപ്പെടുക.
9846514781, 8130972588.
ഓഫിസ് അസിസ്റ്റന്റ്
ചെർക്കള ∙ ജിഎച്ച്എസ്എസിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം 22നു രാവിലെ 10.30നു നടക്കും. 9847638589.
അധ്യാപകൻ
കാസർകോട് ∙ ഗവ.
ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. കുടിക്കാഴ്ച 22നു രാവിലെ 11നു സ്കൂളിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

