നടൻ ബേസിൽ ജോസഫ് നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ‘അതിരടി’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടുത്തിടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ബേസിൽ ജോസഫിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്, ഡോ.
അനന്തു എസ് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ബേസിൽ ജോസഫും സൈലം ലേണിംഗ് സ്ഥാപകനായ ഡോ. അനന്തുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു സമ്പൂർണ്ണ എന്റർടെയ്നർ ഒരു കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, മാസും ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന ഒരു സമ്പൂർണ്ണ എന്റർടെയ്നർ ആയിരിക്കുമെന്നാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. നേരത്തെ, ചിത്രത്തിലെ കോളേജ് വിദ്യാർത്ഥികളുടെ കഥാപാത്രങ്ങൾക്കായി അണിയറപ്രവർത്തകർ കാസ്റ്റിംഗ് കോൾ നടത്തിയിരുന്നു.
അരുൺ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ അനിരുദ്ധനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. #Athiradi shoot begins in Kochi A full-on campus entertainer starring #TovinoThomas, #BasilJoseph & #VineethSreenivasan!Directed by Arun Anirudhan, produced by Basil Joseph & Dr.
Ananthu S under Basil Joseph Entertainments & Dr. Ananthu Entertainments.
pic.twitter.com/2FXHtsJ041 — Movie Planet (@MoviePlanetMP) October 20, 2025 വിഷ്ണു വിജയ് സംഗീതവും സാമുവൽ ഹെൻറി ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, ഗാനരചന: സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: നിഖിൽ രാമനാഥ്, അമൽ സേവ്യർ മനയ്ക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, വിഎഫ്എക്സ്: മൈൻഡ്സ്റ്റെയിൽ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സർകാസനം, പിആർഒ: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

