ബിഎസ്എൻഎൽ ദീപാവലി ഓഫർ:
പാലക്കാട് ∙ ഒരു രൂപയ്ക്കു 4ജി പ്ലാനുമായി ബിഎസ്എൻഎൽ ‘സ്വദേശി നെറ്റ്വർക് സൗജന്യ നിരക്കിൽ’ ദീപാവലി ഓഫർ. പുതിയ ബിഎസ്എൻഎൽ 4ജി ഉപഭോക്താക്കൾക്ക് ഒരു രൂപയ്ക്ക് വാങ്ങുന്ന സിമ്മിൽ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോൾ, ദിവസം 2 ജിബി ഡേറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും.
നവംബർ 18 വരെ ഓഫർ ലഭ്യമാണ്. പുതിയ 10 പോസ്റ്റ്പെയ്ഡ് കണക്ഷനുകളും ഒരു എഫ്ടിടിഎച്ച് കണക്ഷനും എടുക്കുന്ന കമ്പനികൾക്ക് 10% വിലക്കിഴിവ്, മുതിർന്ന പൗരൻമാർക്കായി ഒരു വർഷം കാലാവധിയുള്ള സീനിയർ സിറ്റിസൻ പ്ലാൻ, ഗിഫ്റ്റ് എ റീചാർജ് വഴി പ്രിയപ്പെട്ടവർക്കു 199 മുകളിൽ റീചാർജ് ചെയ്യുമ്പോൾ 2.5% വിലക്കിഴിവ് എന്നിവയും ലഭിക്കും. ഫോൺ: 9446628000.
താൽക്കാലിക സ്റ്റോപ്
പാലക്കാട് ∙ ദീപാവലി തിരക്കു കണക്കിലെടുത്ത് മംഗളൂരു സെൻട്രൽ–കോയമ്പത്തൂർ ജംക്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (22609) 18,19,20,21 തീയതികളിൽ പോത്തനൂർ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 6.10ന് താൽക്കാലിക സ്റ്റോപ് അനുവദിച്ചു.
റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ ഉച്ചവരെ
പാലക്കാട് ∙ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
പാലക്കാട് ∙ കുറ്റകൃത്യങ്ങളിലെ അതിജീവിതർക്കും അവരുടെ മക്കൾക്കുമുള്ള ‘വിശ്വാസ് രാധിക ദേവി വിദ്യാനിധി’ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.
ജില്ലയിലെ പ്രഫഷനൽ കോളജുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് അവസരം. 31നു മുൻപായി അപേക്ഷിക്കണം. വിലാസം.
സെക്രട്ടറി, വിശ്വാസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്.ഫോൺ: 99710 48234.
‘വിഷൻ 2031’ സെമിനാർ 24ന്
പാലക്കാട് ∙ ഊർജവകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാർ 24നു മലമ്പുഴ ഹോട്ടൽ ട്രൈപെന്റയിൽ നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
കരട് നയരേഖയും അവതരിപ്പിക്കും. ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
പാനൽ ചർച്ചകൾ എന്നിവ ഉണ്ടാകും. സെമിനാറിന്റെ റജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും.
തൊഴിൽമേള 22ന്
പാലക്കാട് ∙ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന തൊഴിൽമേള 22ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട തൊഴിൽ അന്വേഷകർക്കായാണു മേള സംഘടിപ്പിക്കുന്നത്.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരായി രാവിലെ 10നു മുൻപു റജിസ്റ്റർ ചെയ്യണം. വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ലഭിക്കും.
ഓംബുഡ്സ്പഴ്സൻ സിറ്റിങ് 27ന്
ഷോളയൂർ ∙ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട
പരാതികളിൽ സത്വര നടപടികൾ സ്വീകരിക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ സുതാര്യവും നീതിപൂർവകവുമാക്കുന്നതിനും 27ന് 2.45ന് ആനക്കട്ടി കൃഷിഭവൻ ഹാളിൽ ഓംബുഡ്സ്പഴ്സൻ സിറ്റിങ് നടത്തും.
ഹെൽത്ത് പ്രമോട്ടർ നിയമനം
അട്ടപ്പാടി ∙ ഐടിഡിപി ഓഫിസിന്റെ പരിധിയിൽ എസ്ടി ഹെൽത്ത് പ്രമോട്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. അട്ടപ്പാടി താലൂക്ക് പരിധിയിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം.
യോഗ്യത: എസ്എസ്എൽസി വിജയം.അതീവ ദുർബല ഗോത്ര വിഭാഗക്കാർക്ക് എട്ടാം ക്ലാസ് മതിയാകും. പ്രായപരിധി 20നും 40നും ഇടയിൽ.
നഴ്സിങ്, പാരാമെഡിക്കൽ, ആയുർവേദം, പാരമ്പര്യ വൈദ്യം എന്നീ മേഖലകളിൽ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്കു മുൻഗണന.
അപേക്ഷ ഫോം ഐടിഡിപി ഓഫിസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളായ അഗളി, പുതൂർ, ഷോളയൂർ എന്നിവിടങ്ങളിൽ നിന്നു ലഭിക്കും. 25 വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും.
04924 254382.
ഗതാഗതം നിരോധിച്ചു
മണ്ണാർക്കാട് ∙ കൂട്ടിലക്കടവ്- കരിമ്പുഴ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 30 മുതൽ നവംബർ 24 വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ശ്രീകൃഷ്ണപുരം എസ്ബിടി ജംക്ഷനിൽ നിന്നു ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിനു (മണ്ണമ്പറ്റ ജംക്ഷൻ) മുൻവശം പുലിയങ്ങാട് തെരുവു റോഡിലൂടെ കൂട്ടിലക്കടവ് റോഡിൽ പ്രവേശിക്കണമെന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

