വർക്കല∙ പരിധിയിൽ പൊതുശ്മശാനം വേണമെന്ന ദീർഘനാളത്തെ ആവശ്യം സാക്ഷാത്കരിച്ചു വർക്കല നഗരസഭ അധീനതയിൽ പുതിയ ക്രിമറ്റോറിയം ഉദ്ഘാടനം 23ന് നടക്കും. കണ്വാശ്രമത്ത് ഏകദേശം 60 സെന്റ് സ്ഥലത്ത് ഒരേസമയം രണ്ടു സംസ്കാരങ്ങൾ നടത്താൻ സൗകര്യമുള്ള ഗ്യാസ് ബർണർ ക്രിമറ്റോറിയമാണ് ഒരുങ്ങുന്നത്.
ഉപകരണങ്ങൾ അടക്കം രണ്ടു കോടിയിലധികം രൂപ ചെലവ് വന്നു. വർഷങ്ങളായി സ്ഥലം തേടി നടന്ന നഗരസഭയ്ക്കു ഒടുവിൽ നിലവിലെ നഗരസഭയുടെ മാലിന്യ സംസ്കരണ ശാല നിൽക്കുന്ന കണ്വാശ്രമം പരിസരത്ത് തന്നെ ക്രിമറ്റോറിയത്തിനും സ്ഥലം കണ്ടെത്തി.
പൊതുശ്മശാനം നിർമാണത്തിന് സ്ഥലത്ത് കല്ലിട്ടതിനു പിന്നാലെ നിയമ–സാങ്കേതിക തടസ്സങ്ങൾ പ്രശ്നമായെങ്കിലും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിർമാണമാരംഭിച്ചു. 23നു വൈകിട്ട് അഞ്ചിന് മന്ത്രി പി.
രാജീവാണ് ഉദ്ഘാടനം നിർവഹിക്കുക. നഗരസഭയിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഉപയോഗപ്രദമാകും. പ്രദേശത്തിന്റെ പൊതുആവശ്യം ഈ ഭരണസമിതിയുടെ കാലയളവിൽ പൂർത്തിയാക്കാൻ കഴിഞ്ഞതു നേട്ടമാണെന്നു നഗരസഭ അധ്യക്ഷൻ കെ.എം.ലാജി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

