പനമരം∙ വയലിൽ താഴ്ന്ന മണ്ണുമാന്തിയന്ത്രം മാസങ്ങൾ കഴിഞ്ഞും നീക്കം ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പുഞ്ചവയൽ പാടശേഖരത്തിൽ ജലസേചന പൈപ്പുകൾ സ്ഥാപിക്കാൻ എത്തിയ മണ്ണുമാന്തി യന്ത്രമാണ് പുഞ്ചവയൽ ചന്ദ്രന്റെ വയലിൽ താഴ്ന്നു കിടക്കുന്നത്.
പുഞ്ചവയൽ പാടശേഖരത്തിലൂടെ 6 മാസം മുൻപ് പൈപ്പുകൾ സ്ഥാപിക്കാൻ കുഴി എടുക്കുന്നതിനിടെ വയലിൽ താഴ്ന്ന യന്ത്രം പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതൽ താഴ്ന്നതോടെ ഉപേക്ഷിച്ച് കരാറുകാരനും തൊഴിലാളികളും പോയി.
വയലിൽ കൃഷി എടുക്കുന്നതിന് മുന്നെ യന്ത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാരനോ തൊഴിലാളികളോ ഈ ഭാഗത്തേക്ക് ഇതുവരെയും എത്തിയിട്ടില്ലെന്ന് ചന്ദ്രൻ പറയുന്നു. യന്ത്രം താഴ്ന്നു കിടക്കുന്നതിനാൽ നിലവിൽ ഈ ഭാഗത്ത് നെൽക്കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
യന്ത്രത്തിന്റെ പല ഭാഗങ്ങളും സാമൂഹികവിരുദ്ധർ തകർക്കുകയും ചെയ്തിട്ടുണ്ട്.
എത്രയും പെട്ടെന്ന് താഴ്ന്നുകിടക്കുന്ന മണ്ണു മാന്തി യന്ത്രം ഇവിടെ നിന്നും നീക്കണമെന്നും ജലസേചന സൗകര്യമൊരുക്കുന്നതിനുള്ള പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

